Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SWETHA MENON

ഇ​നി​യും ക​ടി​ച്ചു തൂ​ങ്ങാ​നാ​ണ് ശ്വേ​ത​യു​ടെ ഉ​ദ്ദേ​ശ്യ​മെ​ങ്കി​ൽ സ​ത്യാ​ഗ്ര​ഹം ഇ​രി​ക്കും: ഉ​ഷ

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ തു​ട​രു​മെ​ന്നും രാ​ജി വ​യ്ക്കി​ല്ലെ​ന്നു​മു​ള്ള ശ്വേ​ത മേ​നോ​ൻ വ്യ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി ഉ​ഷ ഹ​സീ​ന രം​ഗ​ത്ത്.

ഇ​നി​യും സം​ഘ​ട​ന​യി​ൽ ക​ടി​ച്ചു തൂ​ങ്ങാ​നാ​ണ് ശ്വേ​ത​യു​ടെ ഉ​ദ്ദേ​ശ്യ​മെ​ങ്കി​ൽ ത​ങ്ങ​ൾ സ്ത്രീ​ക​ൾ സം​ഘ​ടി​ച്ച് അ​മ്മ​യു​ടെ ഓ​ഫി​സി​നു മു​ന്നി​ൽ സ​ത്യാ​ഗ്ര​ഹ സ​മ​രം ചെ​യ്യു​മെ​ന്ന് ഉ​ഷ വ്യ​ക്ത​മാ​ക്കി.

‘‘ശ​രി​യാ​യ ക​ണ​ക്കും റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ക്കാ​ൻ ഭ​ര​ണ​സ​മി​തി​ക്ക് സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​റ​ൽ​ബോ​ഡി ഭ​ര​ണ​സ​മി​തി​യു​ടെ രാ​ജി​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ര​ണ്ടു​പ്രാ​വ​ശ്യം ജ​ന​റ​ൽ​ബോ​ഡി​യി​ൽ ഈ ​ഭ​ര​ണ​സ​മി​തി തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കൈ​പൊ​ക്കു​ക എ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ ആ​കെ പൊ​ക്കി​യ​ത് 17, 18 പേ​രാ​ണ്. തു​ട​രേ​ണ്ട എ​ന്നു​ള്ള​വ​ർ കൈ ​പൊ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഭൂ​രി​പ​ക്ഷം ആ​ൾ​ക്കാ​രും കൈ​പൊ​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തൊ​ന്ന​ല്ല ര​ണ്ട് വ​ട്ടം. 

തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ് ഞാ​നും എ​ന്‍റെ ടീ​മും രാ​ജി​വ​യ്ക്കു​ന്നു എ​ന്ന് ര​ണ്ട് പ്രാ​വ​ശ്യം പ​റ​ഞ്ഞു. തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റി​നെ കു​റി​ച്ച് ഒ​രു ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​പ്പോ​ൾ ജ​ന​റ​ൽ ബോ​ഡി​ക്ക് മു​മ്പാ​കെ അ​ത് തി​രു​ത്താ​ൻ നി​ൽ​ക്കാ​തെ അ​ടു​ത്ത നി​മി​ഷം ഞാ​ൻ ‘അ​മ്മ’​യി​ൽ നി​ന്നു​ള്ള പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് കൂ​ടെ രാ​ജി​വ​യ്ക്കു​ക​യാ​ണ്, ഇ​നി കോ​ട​തി​യി​ൽ കാ​ണാം മീ​ഡി​യ​യി​ലും എ​ന്നു പ​റ​ഞ്ഞാ​ണ് പ്ര​സി​ഡ​ന്‍റ് ഇ​റ​ങ്ങി​പ്പോ​യ​ത്.  

ജ​ന​റ​ൽ​ബോ​ഡി​യെ ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ നി​ൽ​ക്കാ​തെ​യാ​ണ് പ്രാ​ഥ​മി​ക അം​ഗ​ത്വം കൂ​ടെ രാ​ജി​വ​യ്ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞ് ഇ​റ​ങ്ങി​യ​ത്. പു​റ​ത്തു​വ​ന്ന മീ​ഡി​യ​യു​ടെ മു​മ്പി​ലും അ​ങ്ങ​നെ ത​ന്നെ​യാ​ണ് പ​റ​ഞ്ഞ​ത്.  അ​തി​നു​ശേ​ഷം ജ​ന​റ​ൽ​ബോ​ഡി​യാ​ണ് ഒ​രു ക​മ്മ​റ്റി​യെ നി​യോ​ഗി​ച്ച​ത്. അ​തി​ന്റെ നേ​തൃ​ത്വ​ത്തി​നാ​യി എം​എ​ൽ​എ പി​ഷാ​ര​ടി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു. എ​ന്നി​ട്ട് ഇ​പ്പോ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​ഞ്ഞാ​ൽ എ​ന്താ ചെ​യ്യു​ക.

ലാ​ലേ​ട്ട​ൻ രാ​ജി​വ​ച്ച സാ​ഹ​ച​ര്യം ഇ​ത​ല്ലാ​യി​രു​ന്നു. ഇ​ത്‌ ഒ​രു ഭ​ര​ണ​സ​മി​തി​മു​ഴു​വ​ൻ ജ​ന​റ​ൽ ബോ​ഡി​യു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം മു​ട്ടി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ദ​യ​വു​ചെ​യ്ത് ഇ​നി​യും വു​മ​ൺ കാ​ർ​ഡ് എ​ന്ന് പ​റ​ഞ്ഞ് തു​ട​രാ​ൻ നി​ൽ​ക്ക​രു​ത്, ഒ​രു പാ​വം പെ​ൺ​കു​ട്ടി​യെ കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ച്ച ക​മ്മി​റ്റി​യാ​ണി​ത്. വു​മ​ൺ കാ​ർ​ഡ് പ​റ​യാ​ൻ ഒ​രു യോ​ഗ്യ​ത​യും ആ ​ക​മ്മി​റ്റി​ക്കി​ല്ല. ക​ടി​ച്ചു തൂ​ങ്ങാ​ൻ ആ​ണ് ഉ​ദ്ദേ​ശ​മെ​ങ്കി​ൽ ഞ​ങ്ങ​ൾ സ്ത്രീ​ക​ൾ സം​ഘ​ടി​ച്ച് ‘അ​മ്മ’​യു​ടെ ഓ​ഫി​സി​ലേ​ക്ക് വ​രും സ​ത്യാ​ഗ്ര​ഹ സ​മ​രം ചെ​യ്യും10 മാ​സം കൊ​ണ്ടു​ത​ന്നെ ഞ​ങ്ങ​ൾ ഇ​ത്ര​യും നാ​ണം കെ​ട്ടു.

അ​ത്ര​യ്ക്ക് നാ​റി​യ ക​ഥ​ക​ൾ ആ​ണ് ആ ​ഓ​ഫി​സി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വ​ന്ന​ത്. ഇ​നി​യും വ​യ്യ. ഞ​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ളു​ടെ സം​ഘ​ട​ന​യു​ടെ നി​ല​നി​ൽ​പ്പാ​ണ് ആ​വ​ശ്യം...​അ​തു ത​ക​ർ​ക്കാ​ൻ ഞ​ങ്ങ​ൾ ആ​രെ​യും സ​മ്മ​തി​ക്കി​ല്ല.’’​ഉ​ഷ​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.

Movies

ശ്വേ​ത​യ്ക്കൊ​പ്പം; അ​മ്മ​യി​ൽ നി​ന്നും രാ​ജി വ​ച്ച് മ​ല്ലി​ക സു​കു​മാ​ര​ൻ  

മു​തി​ർ​ന്ന ന​ടി മ​ല്ലി​ക സു​കു​മാ​ര​ൻ അ​മ്മ സം​ഘ​ട​ന​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വം രാ​ജി​വെ​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​വ​ർ ത​ന്‍റെ രാ​ജി അ​റി​യി​ച്ച​ത്. ശ്വേ​ത​യ്ക്ക് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ് മ​ല്ലി​ക സു​കു​മാ​ര​ൻ രാ​ജി വ​ച്ചി​രി​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന പ്ര​ത്യേ​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ന് പി​ന്നാ​ലെ ശ്വേ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി കൂ​ട്ട​രാ​ജി പ്ര​ഖ്യാ​പി​ക്കു​ക​യും പി​ന്നാ​ലെ ശ്വേ​ത സം​ഘ​ട​ന​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​വും രാ​ജി​വ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ശ്വേ​ത​യ്ക്ക് പി​ന്തു​ണ​യു​മാ​യി മ​ല്ലി​ക​യും രാ​ജി വ​ച്ചി​രി​ക്കു​ന്ന​ത്.

"സ്നേ​ഹ​പൂ​ർ​വം പ​ടി​യി​റ​ങ്ങു​ന്നു..... അ​മ്മ​യി​ൽ നി​ന്നും.... സ​ത്യ​ത്തി​നൊ​പ്പം.. ന്യാ​യ​ത്തി​നൊ​പ്പം... ശ്വേ​ത​യ്ക്കൊ​പ്പം...' മ​ല്ലി​ക സു​കു​മാ​ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.
 
ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന യോ​ഗ​ത്തി​ൽ വാ​ർ​ഷി​ക ക​ണ​ക്കു​ക​ൾ പാ​സാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ പ​ത​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്. 

Movies

ത​ര്‍​ക്കം, പൊ​ട്ടി​ത്തെ​റി, നാ​ണ​ക്കേ​ടി​ന്‍റെ രാ​ജി..; ഒ​രു വ​ർ​ഷം ആ​കു​ന്ന​തി​ന് മു​ൻ​പേ അ​മ്മ വി​ട്ടി​റ​ങ്ങി ശ്വേ​ത മേ​നോ​നും കൂ​ട്ട​രും  

മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ല്‍ അ​സാ​ധാ​ര​ണ പ്ര​തി​സ​ന്ധി​യും കൂ​ട്ട​രാ​ജി​യും. വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടി​ലെ വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ളെ ചൊ​ല്ലി ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ലു​ണ്ടാ​യ വ​ന്‍ ത​ര്‍​ക്ക​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി ഒ​ന്നാ​കെ രാ​ജി​വ​ച്ചു. അ​ധി​കാ​ര​ത്തി​ലേ​റി ഒ​രു വ​ര്‍​ഷം തി​ക​യു​ന്ന​തി​ന് മു​മ്പാ​ണ് സം​ഘ​ട​ന​യെ പി​ടി​ച്ചു​കു​ലു​ക്കി ഭ​ര​ണ​സ​മി​തി​യു​ടെ ഈ ​നാ​ട​കീ​യ പ​ടി​യി​റ​ക്കം. 2025 ഓ​ഗ​സ്റ്റ് 15ന് ​ആ​യി​രു​ന്നു വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ ഭ​ര​ണ​സ​മി​തി എ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ ആ​രം​ഭി​ച്ച ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ജ​ന​റ​ല്‍ ബോ​ഡി യോ​ഗം തു​ട​ങ്ങി രാ​വി​ലെ മു​ത​ല്‍ ഉ​ച്ച വ​രെ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും പാ​സാ​ക്കു​ന്ന​തി​നെ ചൊ​ല്ലി വ​ന്‍ ത​ര്‍​ക്ക​വും നാ​ട​കീ​യ രം​ഗ​ങ്ങ​ളു​മാ​ണ് ഉ​ട​ലെ​ടു​ത്ത​ത്. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കു​ക്കു പ​ര​മേ​ശ്വ​ര​ന്‍ അ​വ​ത​രി​പ്പി​ച്ച വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടി​ലെ വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ളി​ല്‍ വ്യ​ക്ത​ത​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് യോ​ഗ​ത്തി​ല്‍ ഭി​ന്ന​ത ഉ​ണ്ടാ​യ​ത്.

സി​ദ്ധി​ഖ്, ബാ​ബു​രാ​ജ്, ഇ​ട​വേ​ള ബാ​ബു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടി​ലെ സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ളി​ല്‍ വ​ലി​യ അ​പാ​ക​ത​ക​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി രം​ഗ​ത്തെ​ത്തി. കൃ​ത്യ​ത​യി​ല്ലാ​ത്ത റി​പ്പോ​ര്‍​ട്ട് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ക​ര്‍​ശ​ന നി​ല​പാ​ടെ​ടു​ത്തു. പി​ഴ​വു​ക​ളു​ള്ള റി​പ്പോ​ര്‍​ട്ട് പാ​സാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ര​ഞ്ജി പ​ണി​ക്ക​രും വ്യ​ക്ത​മാ​ക്കി​യ​തോ​ടെ യോ​ഗം കൂ​ടു​ത​ല്‍ ക​ലു​ഷി​ത​മാ​യി.

ക​ണ​ക്കു​ക​ളി​ലെ ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ, വി​ഷ​യം പ​ഠി​ക്കാ​ന്‍ 45 ദി​വ​സ​ത്തെ സ​മ​യം വേ​ണ​മെ​ന്ന് പ്ര​സി​ഡ​ന്റ് ശ്വേ​ത മേ​നോ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ മ​റു​ഭാ​ഗം വ​ഴ​ങ്ങാ​തി​രു​ന്ന​തോ​ടെ ശ്വേ​ത സ്റ്റേ​ജി​ല്‍ ക​യ​റി വൈ​കാ​രി​ക​മാ​യി രാ​ജി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ത​നി​ക്ക് യാ​തൊ​രു​വി​ധ രാ​ഷ്ട്രീ​യ​വു​മി​ല്ലെ​ന്നും, എ​ന്നാ​ല്‍ ത​ന്നെ ബോ​ധ​പൂ​ര്‍​വ്വം ബി​ജെ​പി​ക്കാ​രി​യാ​ക്കാ​ന്‍ ചി​ല​ര്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ക​ടു​ത്ത അ​മ​ര്‍​ഷ​ത്തോ​ടെ ശ്വേ​ത യോ​ഗ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്തി.

തു​ട​ര്‍​ന്ന് സ്റ്റേ​ജി​ല്‍ നി​ന്നും ഇ​റ​ങ്ങി​പ്പോ​യ അ​വ​രെ ബാ​ബു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​തി​ര്‍​ന്ന അം​ഗ​ങ്ങ​ള്‍ അ​നു​ന​യി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വി​ഫ​ല​മാ​യി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഭ​ര​ണ​സ​മി​തി ഒ​ന്നാ​കെ രാ​ജി വ​ച്ച​താ​യ വി​വ​രം പു​റ​ത്തു​വ​ന്ന​ത്. അം​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്കം കൈ​വി​ട്ടു​പോ​യ​തോ​ടെ, മു​ന്‍ പ്ര​സി​ഡ​ന്റ് കൂ​ടി​യാ​യ മോ​ഹ​ന്‍​ലാ​ല്‍ വി​ഷ​യ​ത്തി​ല്‍ കൃ​ത്യ​മാ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​വി​ലെ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത മോ​ഹ​ന്‍​ലാ​ല്‍ ഇ​തി​നോ​ട് വ​ള​രെ വൈ​കാ​രി​ക​മാ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്. വ്യ​ക്തി​പ​ര​മാ​യ ഭി​ന്ന​ത​ക​ള്‍ എ​ന്തു ത​ന്നെ ഉ​ണ്ടാ​യാ​ലും ഈ ​സം​ഘ​ട​ന​യെ ഒ​രു ത​ര​ത്തി​ലും ത​ക​ര്‍​ക്കാ​ന്‍ ആ​ര്‍​ക്കും ക​ഴി​യി​ല്ല എ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ട് പാ​സാ​ക്കാ​തെ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​ക്ക് എ​ങ്ങ​നെ മു​ന്നോ​ട്ട് പോ​കാ​നാ​കും എ​ന്ന ചോ​ദ്യ​ത്തി​ല്‍ ഒ​രു വി​ഭാ​ഗം ഉ​റ​ച്ചു നി​ന്ന​തോ​ടെ​യാ​ണ് സം​ഘ​ട​ന​യ്ക്കു​ള്ളി​ലെ ഭി​ന്ന​ത​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യി പു​റ​ത്തു വ​ന്ന​തും ഭ​ര​ണ​സ​മി​തി​യു​ടെ കൂ​ട്ട​രാ​ജി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ല്‍ എ​ത്തി​യ​തും.

അ​മ്മ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ഇ​ത് ആ​ദ്യ​മാ​യ​ല്ല ഭ​ര​ണ​സ​മി​തി​യു​ടെ കൂ​ട്ട​രാ​ജി ന​ട​ക്കു​ന്ന​ത്. മു​മ്പ് മോ​ഹ​ന്‍​ലാ​ല്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഭ​ര​ണ​സ​മി​തി​യും കൂ​ട്ട​ഹോ​ടെ രാ​ജി വ​ച്ചി​രു​ന്നു. മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ തൊ​ഴി​ല്‍ സാ​ഹ​ച​ര്യ​ങ്ങ​ളെ കു​റി​ച്ചും അ​വ​ര്‍ നേ​രി​ടു​ന്ന ചൂ​ഷ​ണ​ങ്ങ​ളെ ക​ക്കു​റി​ച്ചും പ​ഠി​ച്ച ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വ​ന്ന​തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ വ​ന്‍ കോ​ളി​ള​ക്ക​ങ്ങ​ളാ​ണ് അ​ന്ന് രാ​ജി​യു​ടെ പ്ര​ധാ​ന കാ​ര​ണം. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വ​ന്ന​തി​ന് പി​ന്നാ​ലെ, സം​ഘ​ട​ന​യു​ടെ സു​പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന സി​ദ്ധി​ഖ്, ബാ​ബു​രാ​ജ്, മു​കേ​ഷ് ുട​ങ്ങി​യ പ്ര​മു​ഖ ന​ട​ന്മാ​ര്‍​ക്കെ​തി​രെ സി​നി​മാ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ത്രീ​ക​ള്‍ ഗു​രു​ത​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി.

ആ​രോ​പ​ണ​വി​ധേ​യ​ര്‍ നേ​തൃ​ത്തി​ല്‍ തു​ട​രു​ന്ന​തി​നെ​തി​രെ പൊ​തു​സ​മൂ​ഹ​ത്തി​ല്‍ നി​ന്നും മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്നും ക​ടു​ത്ത വി​മ​ര്‍​ശ​ന​ങ്ങ​ളു​യ​ര്‍​ന്നു. ആ​രോ​പ​ണ​വി​ധേ​യ​നാ​യ സി​ദ്ധി​ഖ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി വ​ച്ച​തി​ന് പി​ന്നാ​ലെ, സം​ഘ​ട​ന നേ​രി​ട്ട ക​ടു​ത്ത പ്ര​തി​സ​ന്ധി​യു​ടെ​യും വി​മ​ര്‍​ശ​ന​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ധാ​ര്‍​മ്മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് മോ​ഹ​ന്‍​ലാ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭ​ര​ണ​സ​മി​തി ഒ​ന്നാ​കെ 2024ല്‍ ​രാ​ജി വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സം​ഘ​ട​നാ ത​ല​പ്പ​ത്ത് ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് 2025ല്‍ ​ശ്വേ​ത മേ​നോ​ന്‍ പ്ര​സി​ഡ​ന്റ് ആ​യി പു​തി​യ ഭ​ര​ണ സ​മി​തി എ​ത്തി​യ​ത്.

നീ​ണ്ട 32 വ​ര്‍​ഷ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് വ​നി​ത​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കി​യ ഭ​ര​ണ​സ​മി​തി അ​മ്മ​യി​ല്‍ ഉ​ണ്ടാ​യ​ത്. ഈ ​ഭ​ര​ണ​സ​മി​തി വ​ന്ന​തു മു​ത​ലു​ള്ള ആ​ദ്യ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ല്‍ ത​ന്നെ പൊ​ട്ടി​ത്തെ​റി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. സം​ഘ​ട​ന​യ്ക്കു​ള്ളി​ലെ ത​ര്‍​ക്ക​ങ്ങ​ളും വാ​ട്‌​സ്ആ​പ്പ് ചാ​റ്റു​ക​ളും മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തോ​ടെ ചേ​രി തി​രി​ഞ്ഞു​ള്ള പോ​ര് ന​ട​ന്നി​രു​ന്നു. അ​മ്മ​യു​ടെ കു​ടും​ബ സം​ഗ​മ​വു​മാ​യി ബ്ധ​പ്പെ​ട്ട് വെ​ണ്ണ​ല ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പ് ഏ​റ്റെ​ടു​ത്ത​ത് വ​ലി​യ പൊ​ട്ടി​ത്തെ​റി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. അ​ന്‍​സി​ബ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ല്‍ നി​ന്നും രാ​ജി വ​ച്ചു.

ഇ​തി​ന് പി​ന്നാ​ലെ അ​മ്മ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി അ​തു​ല്യ കു​ക്കു പ​ര​മേ​ശ്വ​ര​നും ഉ​ണ്ണി ശി​വ​പാ​ലി​നു​മെ​തി​രെ പ​രാ​തി​യു​മാ​യി എ​ത്തി. അ​തു​ല്യ​യെ ഏ​ക​പ​ക്ഷീ​യ​മാ​യി പു​റ​ത്താ​ക്കി​യ ന​ട​പ​ടി റ​ദ്ദാ​ക്കി ശ്വേ​ത മേ​നോ​ന്‍ അ​വ​രെ സം​ഘ​ട​ന​യി​ലേ​ക്ക് തി​രി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് അ​ന്‍​സി​ബ രാ​ജി വ​ച്ച വി​വ​രം ശ്വേ​ത പ​റ​ഞ്ഞ​ത്. ടി​നി ടോ​മും ബാ​ബു​രാ​ജും ശ്വേ​ത മേ​നോ​നെ​തി​രെ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. അ​മ്മ​യു​ടെ പ്ര​സി​ഡ​ന്റ് വെ​റും സ്റ്റാ​മ്പ് ആ​യി മാ​റി എ​ന്ന​ട​ക്കം ടി​നി ടോം ​വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ടി​നി ടോം ​ജി​ഹാ​ദി​യെ​ന്ന് വി​ളി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​ന്‍​സി​ബ രം​ഗ​ത്തെ​ത്തി​യ​ത്. വ​ര്‍​ഗീ​യ​വാ​ദി​യാ​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ടി​നി ടോ​മി​നെ​തി​രെ പ​രാ​തി ന​ല്‍​കി. മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ല​ക്ഷ്മി​പ്രി​യ​ക്കെ​തി​രെ​യും തൃ​പ്പൂ​ണി​ത്തു​റ വ​നി​ത സെ​ല്‍ എ​സ്‌​ഐ​ഐ രേ​ഷ്മ​യ്‌​ക്കെ​തി​രെ​യും അ​ന്‍​സി​ബ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി. ചേ​രി തി​രി​ഞ്ഞു​ള്ള പോ​ര് രൂ​ക്ഷാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ന് വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ന​ട​ന്ന​തും ഭ​ര​ണ​സ​മി​തി രാ​ജി​യി​ലേ​ക്ക് നീ​ങ്ങി​യ​തും.

Movies

അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ തു​ട​ര്‍ ന​ട​പ​ടി; 'അ​മ്മ'​യി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല, ന​ട​പ​ടി​ക്കൊ​രു​ങ്ങി ആ​ഭ്യ​ന്ത​ര വ​കു​പ്പ്

താ​ര​സം​ഘ​ട​ന​യാ​യ 'അ​മ്മ'​യി​ല്‍ വി​വാ​ദ​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നി​ടെ ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് തു​ട​ര്‍​ന​ട​പ​ടി എ​ടു​ത്തേ​ക്കും. ന​ടി ല​ക്ഷ്മി​പ്രി​യ ന​ല്‍​കി​യ വ്യാ​ജ പ​രാ​തി​യി​ല്‍ തൃ​പ്പൂ​ണി​ത്തു​റ വ​നി​താ പോ​ലീ​സി​ല്‍ നി​ന്നും മാ​ന​സി​ക പീ​ഡ​നം നേ​രി​ട്ടു​വെ​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ പ​രാ​തി.

പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ അ​പ​മാ​നി​ക്ക​പ്പെ​ട്ടു​വെ​ന്നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ന്‍​സി​ബ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തൃ​പ്പൂ​ണി​ത്തു​റ വ​നി​താ സെ​ല്ലി​ലെ എ​സ്‌​ഐ രേ​ഷ്മ മൂ​ന്നു മ​ണി​ക്കൂ​ര്‍ ഹ​രാ​സ് ചെ​യ്തു. എ​എ​സ്‌​ഐ വ​ന​ജ അ​ട​ക്ക​മു​ള്ള​വ​ര്‍ ഭ​യ​ങ്ക​ര മോ​ശ​മാ​യാ​ണ് പെ​രു​മാ​റി​യ​ത്. നീ​തി കി​ട്ടാ​ത്ത​തു കൊ​ണ്ടാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ല്‍​കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത് എ​ന്നാ​ണ് അ​ന്‍​സി​ബ പ​റ​യു​ന്ന​ത്.

ജ​നു​വ​രി 29ന് ​ആ​ണ് പ​രാ​തി​ക്ക് കാ​ര​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ല​ക്ഷ്മി​പ്രി​യ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ന്നെ സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു വ​രു​ത്തു​ക​യും അ​വി​ടെ വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​പ​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ പ​രാ​തി.

അ​തേ​സ​മ​യം, അ​മ്മ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യ ടി​നി ടോ​മി​നും ല​ക്ഷ്മി​പ്രി​യ​ക്കു​മെ​തി​രെ ഉ​ന്ന​യി​ച്ച പ​രാ​തി നി​ഷ്പ​ക്ഷ​മാ​യി കേ​ള്‍​ക്കാ​ന്‍ പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന അ​ന്‍​സി​ബ​യു​ടെ ആ​വ​ശ്യ​ത്തി​ല്‍ അ​മ്മ​യു​ടെ ഭാ​ഗ​ത്ത് നി​ന്നും തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ല. ത​ന്‍റെ പ​രാ​തി കേ​ള്‍​ക്കാ​ന്‍ ര​മേ​ഷ് പി​ഷാ​ര​ടി, ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍, മാ​ലാ പാ​ര്‍​വ​തി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സ​മി​തി വേ​ണ​മെ​ന്നാ​യി​രു​ന്നു അ​ന്‍​സി​ബ​യു​ടെ ആ​വ​ശ്യം.

Movies

'അ​മ്മ'യി​ല്‍ പോ​രു​മു​റു​കു​ന്നു; നേ​തൃ​ത്വം പി​രി​ച്ചു​വി​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കൂ​ടു​ത​ല്‍ ന​ടി​മാ​ര്‍ രം​ഗ​ത്ത്

താ​ര​സം​ഘ​ട​ന​യാ​യ 'അ​മ്മ'​യി​ല്‍ പോ​രു​മു​റു​കു​ന്നു. ടി​നി ടോം - ​അ​ന്‍​സി​ബ ഹ​സ​ന്‍ വി​ഷ​യ​ത്തി​ല്‍ താ​ര​ങ്ങ​ള്‍ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ച​തോ​ടെ അ​മ്മ​യി​ല്‍ അ​ഭി​പ്രാ​യ ഭി​ന്ന​ത രൂ​ക്ഷ​മാ​യി. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കൂ​ടു​ത​ല്‍ ന​ടി​മാ​ര്‍ രം​ഗ​ത്തെ​ത്തി.

സ്ത്രീ​ക​ള്‍ വ​രാ​തി​രി​ക്കാ​ന്‍ പ്ലാ​നിം​ഗ് ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് സം​ശ​യം: ഉ​ഷ ഹ​സീ​ന

ഇ​നി ഒ​രി​ക്ക​ലും സ്ത്രീ​ക​ള്‍ ഭ​ര​ണ സ​മി​തി​യി​ല്‍ വ​രാ​തി​രി​ക്കാ​ന്‍ പു​റ​ത്തു നി​ന്ന് പ്ലാ​ന്‍ ചെ​യ്യു​ന്നു​ണ്ടോ എ​ന്ന് സം​ശ​യ​മു​ണ്ടെ​ന്ന് ന​ടി ഉ​ഷ ഹ​സീ​ന. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പു​തി​യ നേ​തൃ​ത്വം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. വ്യ​ക്തി​പ​ര​മാ​യി എ​ന്ത് നേ​ട്ട​മു​ണ്ടാ​ക്കാം എ​ന്നാ​ണ് ഭ​ര​ണ സ​മി​തി​യി​ലു​ള്ള​വ​ര്‍ ചി​ന്തി​ക്കു​ന്ന​ത്. ഞാ​നാ​ണോ നീ​യാ​ണോ വ​ലു​ത് എ​ന്ന ത​ര്‍​ക്ക​മാ​ണ് അ​വി​ടെ ന​ട​ക്കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ സ​മി​തി പി​രി​ച്ചു​വി​ട​ണം. അ​ന്‍​സി​ബ​യെ ഒ​റ്റ​പ്പെ​ടു​ത്തു​ക​യും ക​ര​യി​ക്കു​ക​യും ചെ​യ്തു​വെ​ന്നും ഉ​ഷ പ​റ​ഞ്ഞു.

'അ​മ്മ എ​ന്ന സം​ഘ​ട​ന​യ്ക്കും ന​ടീ ന​ട​ന്മാ​ര്‍​ക്കും നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് പു​റ​ത്തു വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ​ങ്ക​ട​മു​ണ്ട്. ആ​ദ്യ​മെ​ല്ലാം പ്ര​സി​ന്‍റും സെ​ക്ര​ട്ട​റി​യും ഒ​റ്റ​ക്കെ​ട്ടാ​യി​രു​ന്നു. പി​ന്നെ എ​ന്ത് സം​ഭ​വി​ച്ചു എ​ന്ന​റി​യി​ല്ല. അ​ന്‍​സി​ബ ചെ​ന്ന സ​മ​യം മു​ത​ല്‍ അ​ന്‍​സി​ബ​യെ ഒ​റ്റ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ത്ര​യോ ദി​വ​സം അ​ന്‍​സി​ബ ക​ര​ഞ്ഞി​ട്ടു​ണ്ട്.

എ​ത്ര​യോ പ്രാ​വ​ശ്യം അ​ന്‍​സി​ബ രാ​ജി​വ​യ്ക്കാ​ന്‍ ഒ​രു​ങ്ങി. ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ അ​ന്‍​സി​ബ​യു​ടെ നി​ല​പാ​ട് അ​ങ്ങ​നെ​യാ​ണ്. അ​ന്‍​സി​ബ കാ​ര്യ​ങ്ങ​ള്‍ തു​റ​ന്നു പ​റ​യു​മ്പോ​ള്‍ അ​മ്മ​യി​ലു​ള്ള​വ​ര്‍​ക്ക് അ​ലോ​സ​ര​മു​ണ്ടാ​യി​ട്ടു​ണ്ട്. എ​ങ്ങ​നെ​യെ​ങ്കി​ലും അ​ന്‍​സി​ബ​യെ പു​ക​ച്ചു പു​റ​ത്തു ചാ​ടി​ക്ക​ണം എ​ന്നൊ​രു ല​ക്ഷ്യം അ​വ​ര്‍​ക്കു​ണ്ടാ​യി​രു​ന്നു. അ​ന്‍​സി​ബ​യ്ക്ക് പി​ന്നീ​ട് ഭ​യ​മാ​യി​ത്തു​ട​ങ്ങി. അ​ന്‍​സി​ബ എ​ന്തെ​ങ്കി​ലും അ​വി​വേ​കം കാ​ണി​ക്കു​മോ എ​ന്നു പോ​ലും ഞ​ങ്ങ​ള്‍​ക്ക് പേ​ടി തോ​ന്നി'- ഉ​ഷ പ​റ​ഞ്ഞു.

പ്ര​ശ്‌​ന​ങ്ങ​ള്‍ രൂ​ക്ഷ​മാ​കും: പൊ​ന്ന​മ്മ ബാ​ബു

അ​മ്മ നേ​തൃ​ത്വം പി​രി​ച്ചു വി​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ന​ടി പൊ​ന്ന​മ്മ ബാ​ബു​വും രം​ഗ​ത്തെ​ത്തി. ഇ​പ്പോ​ഴു​ള്ള​വ​ര്‍ തു​ട​ര്‍​ന്നാ​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ​ഷ​ളാ​കു​മെ​ന്ന് പൊ​ന്ന​മ്മ ബാ​ബു പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റി​നും സെ​ക്ര​ട്ട​റി​ക്കും ഈ​ഗോ പ്ര​ശ്‌​ന​മാ​ണ്. ഒ​ന്നി​ച്ചു നി​ല്‍​ക്കേ​ണ്ട​വ​രാ​ണ് ഇ​ങ്ങ​നെ ക​ല​ഹി​ക്കു​ന്ന​ത്. സ്ത്രീ​ക​ള്‍ നേ​തൃ​നി​ര​യി​ല്‍ വ​ന്ന​പ്പോ​ള്‍ സ്ത്രീ​ക​ള്‍​ക്ക് വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പൊ​ന്ന​മ്മ ബാ​ബു പ​റ​ഞ്ഞു.

മു​തി​ര്‍​ന്ന താ​ര​ങ്ങ​ള്‍ പ​റ​ഞ്ഞാ​ല്‍ മാ​റി​നി​ല്‍​ക്കും : ശ്വേ​ത മേ​നോ​ന്‍

മു​തി​ര്‍​ന്ന താ​ര​ങ്ങ​ള്‍ പ​റ​ഞ്ഞാ​ല്‍ അ​മ്മ​യു​ടെ ത​ല​പ്പ​ത്തു​നി​ന്ന് മാ​റാ​ന്‍ ത​യാ​റാ​ണെ​ന്നാ​ണ് പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ന്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ താ​ന്‍ തോ​ല്‍​ക്കാ​ന്‍ അ​ല്ല വ​ന്ന​ത്. പ​റ​യാ​നു​ള്ള​ത് മു​ഖ​ത്ത് നോ​ക്കി പ​റ​യും. എ​ക്‌​സി​ക്യൂ​ട്ടി​വി​നു​ള്ളി​ല്‍ ത​ന്നെ ചി​ല​ര്‍ ല​ക്ഷ്യം വ​യ്ക്കു​ന്നു​ണ്ട്.

കു​റ​ച്ചു കാ​ല​മാ​യി അ​മ്മ ഓ​ഫീ​സി​ല്‍ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ല. സെ​ക്ര​ട്ട​റി​യും ട്ര​ഷ​റ​റു​മാ​ണ് എ​ല്ലാം ചെ​യ്യു​ന്ന​തെ​ന്നും ശ്വേ​ത മേ​നോ​ന്‍ പ​റ​യു​ന്നു. കു​ക്കു പ​ര​മേ​ശ്വ​ര​നോ​ട് ത​നി​ക്ക് ഒ​രു ഈ​ഗോ പ്ര​ശ്‌​ന​വും ഇ​ല്ല. അ​ന്‍​സി​ബ​യു​ടെ പ്ര​ശ്‌​നം വ്യ​ക്തി​പ​ര​മാ​യി​രു​ന്നു. അ​മ്മ​ക്ക് അ​തി​ല്‍ ഒ​ന്നും ചെ​യ്യാ​ന്‍ ഇ​ല്ല. വീ​ട്ടി​ല്‍ ന​ട​ക്കു​ന്ന പ്ര​ശ്‌​ന​ത്തി​ല്‍ അ​മ്മ എ​ങ്ങ​നെ ഇ​ട​പെ​ടു​മെ​ന്നും ശ്വേ​ത ചോ​ദി​ക്കു​ന്നു.

ടി​നി ടോ​മി​നെ​തി​രാ​യ അ​ന്‍​സി​ബ​യു​ടെ പ​രാ​തി മാ​ധ്യ​ങ്ങ​ള്‍ വ​ഴി​യാ​ണ് അ​റി​യു​ന്ന​തെ​ന്ന് ശ്വേ​ത പ​റ​ഞ്ഞു. അ​ന്‍​സി​ബ​യു​ടെ പ​രാ​തി ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ ച​ര്‍​ച്ച ചെ​യ്യും. അ​താ​ണ​ല്ലോ അ​മ്മ​യു​ടെ കോ​ട​തി. അ​മ്മ​യെ നാ​റ്റി​ക്കാ​നു​ള്ള അ​ജ​ണ്ട ആ​ണോ അ​ന്‍​സി​ബ​ക്കെ​ന്നും അ​തോ എ​ന്തെ​ങ്കി​ലും ല​ക്ഷ്യ​മു​ണ്ടോ എ​ന്ന് അ​റി​യി​ല്ലെ​ന്നും ശ്വേ​ത പ​റ​ഞ്ഞു. സ്ത്രീ​ക​ള്‍​ക്ക് ന​യി​ക്കാ​ന്‍ പ​റ്റി​ല്ല എ​ന്ന് താ​ന്‍ വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും ശ്വേ​ത പ​റ​ഞ്ഞു.

മൗ​നം പാ​ലി​ച്ച് മു​തി​ര്‍​ന്ന താ​ര​ങ്ങ​ള്‍

അ​തേ​സ​മ​യം താ​ര സം​ഘ​ട​ന​യ്ക്കു​ള്ളി​ലെ പൊ​ട്ടി​ത്തെ​റി​ക​ളി​ല്‍ മൗ​നം പാ​ലി​ക്കു​ക​യാ​ണ് മു​തി​ര്‍​ന്ന താ​ര​ങ്ങ​ളും സം​ഘ​ട​ന​യി​ലെ മു​ന്‍ ഭാ​ര​വാ​ഹി​ക​ളും.​അ​ടു​ത്ത മാ​സം 21നു ​ചേ​രു​ന്ന വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​ത്തി​ല്‍ എ​ല്ലാം ച​ര്‍​ച്ച ചെ​യ്യാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് പ​ല​രും. പു​റ​ത്തു പ​റ​യു​ന്നി​ല്ലെ​ങ്കി​ലും ശ്വേ​ത മേ​നോ​നും കു​ക്കു പ​ര​മേ​ശ്വ​ര​നും ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​തൃ​ത്വ​ത്തി​നെ​തി​രെ ഒ​ട്ടു​മി​ക്ക ന​ടീ ന​ട​ന്മാ​ര്‍​ക്കും ക​ടു​ത്ത അ​മ​ര്‍​ഷ​മു​ണ്ട്. നേ​തൃ​ത്വം മാ​റ​ണം എ​ന്നാ​ണ് പ​ല​രു​ടെ​യും അ​ഭി​പ്രാ​യം.

എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ല്‍ നി​ന്ന് രാ​ജി​വ​ച്ച അ​ന്‍​സി​ബ ഹ​സ​ന്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഘ​ട​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും ടി​നി ടോ​മി​നെ​തി​രെ​യും തു​റ​ന്ന​ടി​ച്ച് രം​ഗ​ത്തു​വ​ന്ന​ത്. ജി​ഹാ​ദി​യെ​ന്ന് വി​ളി​ച്ചു, മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചു, അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു പ​ര​ത്തി, പോ​ലീ​സി​ന് വ്യാ​ജ പ​രാ​തി ന​ല്‍​കി തു​ട​ങ്ങി ഗു​രു​ത​ര പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണ് അ​ന്‍​സി​ബ ടി​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ ടി​നി ടോ​മി​നെ​തി​രെ ന​ടി നീ​നാ കു​റു​പ്പും രം​ഗ​ത്ത് വ​ന്നു. കു​ടും​ബ​മേ​ള​ക്കി​ടെ ടി​നി കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ചെ​ന്നും അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നും സം​ഘ​ട​ന​യ്ക്ക് പ​രാ​തി ന​ല്‍​കി.

Movies

തൊ​ഴി​ൽ പീ​ഡ​ന പ​രാ​തി​യും ആ​രോ​പ​ണ​വും ച​ർ​ച്ച ചെ​യ്യാ​ൻ അ​മ്മ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം

തൊ​ഴി​ല്‍ പീ​ഡ​ന പ​രാ​തി​യ​ട​ക്കം ച​ര്‍​ച്ച ചെ​യ്യാ​ന്‍ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം ഇ​ന്ന്. അ​മ്മ നേ​തൃ​ത്വ​ത്തി​നെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്ന് അ​ടി​യ​ന്ത​ര യോ​ഗം ചേ​രു​ന്ന​ത്.

സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ന്‍ കാ​ര്യ​ങ്ങ​ള്‍ ഒ​ന്നു​മ​റി​യു​ന്നി​ല്ല എ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ന​ട​ന്‍​മാ​രാ​യ ബാ​ബു​രാ​ജും ടി​നി ടോ​മും ഉ​യ​ര്‍​ത്തി​യി​രു​ന്നു.

ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് അ​മ്മ​യി​ലെ ഫ്ര​ണ്ട് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി തൊ​ഴി​ല്‍ പീ​ഡ​ന പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ന​ട​ന്ന യോ​ഗ​ത്തി​ല്‍ ട്ര​ഷ​റ​ര്‍ ഉ​ണ്ണി ശി​വ​പാ​ലി​ന് നി​ര്‍​ബ​ന്ധി​ത അ​വ​ധി ന​ല്‍​കു​ക​യും ജീ​വ​ന​ക്കാ​രി അ​തു​ല്യ​യെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​ന​ധി​കൃ​ത​മാ​യി ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ടെ​ന്നും ഓ​ഫീ​സി​ല്‍ ജോ​ലി തു​ട​രാ​ന്‍ സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും യു​വ​തി പോ​ലീ​സി​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അ​മ്മ ട്ര​ഷ​റ​ര്‍ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പ്ര​സി​ഡ​ന്‍റി​നും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍​ക്കും യു​വ​തി അ​യ​ച്ച ക​ത്തി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു.

പ​രാ​തി​ക്ക​ത്ത് ന​ല്‍​കി​യാ​ല്‍ ജോ​ലി​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​കേ​ണ്ടി വ​രു​മെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കു​ക്കു പ​ര​മേ​ശ്വ​ര​ന്‍ പ​റ​ഞ്ഞ​താ​യും യു​വ​തി ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ട്ര​ഷ​റ​ര്‍​ക്കെ​തി​രെ മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ യോ​ഗ​ത്തി​ല്‍ ന​ട​പ​ടി എ​ടു​ത്ത​ത്. കു​ക്കു പ​ര​മേ​ശ്വ​ര​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​നം ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി ടി​നി ടോം ​ആ​രോ​പി​ച്ചി​രു​ന്നു.

ചൊ​വ്വാ​ഴ്ച ന​ട​ന്ന യോ​ഗ​ത്തി​ന് പി​ന്നാ​ലെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ന്‍​സി​ബ ഹ​സ​ന്‍ ന​ല്‍​കി​യ രാ​ജി​ക്ക​ത്ത് സ്വീ​ക​രി​ച്ച​താ​യും ശ്വേ​ത മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് രാ​ജി എ​ന്ന് ശ്വേ​ത പ​റ​ഞ്ഞെ​ങ്കി​ലും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍ ന​ടി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച​തി​നാ​ല്‍ മ​നം മ​ടു​ത്താ​ണ് അ​ന്‍​സി​ബ രാ​ജി വ​ച്ച​ത് എ​ന്ന് ബാ​ബു​രാ​ജ് പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ന​ത്തെ യോ​ഗ​ത്തി​ല്‍ ഇ​തി​നൊ​ക്കെ വി​ശ​ദീ​ക​ര​ണ​മു​ണ്ടാ​കും എ​ന്നാ​ണ് വി​വ​രം.

Movies

ടി​നി​യും സി​ജോ​യി​യും കു​ക്കു​വി​നെ​തി​രാ​ണ്, അ​തു​കൊ​ണ്ട് അ​വ​രോ​ട് പ​റ​ഞ്ഞാ​ൽ മ​തി​യാ​യി​രു​ന്നു: അ​തു​ല്യ​യും നീ​ന​യും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണം പു​റ​ത്ത്

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ വീ​ണ്ടും പൊ​ട്ടി​ത്തെ​റി. ട്ര​ഷ​റ​ർ ഉ​ണ്ണി ശി​വ​പാ​ൽ, കു​ക്കു പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ഫ്ര​ണ്ട് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി അ​തു​ല്യ എ​ത്തി​യ​താ​ണ് ക​ല​ഹ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്.

ഇ​പ്പോ​ഴി​താ ന​ടി​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വു​മാ​യ നീ​നാ കു​റു​പ്പ് അ​തു​ല്യ​യെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഫോ​ൺ സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്താ​യി​രി​ക്കു​ന്ന​ത്. 

അ​തു​ല്യ​യു​ടെ പ​രാ​തി പു​റ​ത്തു​പ​റ​യു​ന്ന​തി​നു പ​ക​രം ടി​നി ടോ​മി​നോ​ടോ സി​ജോ​യ് വ​ർ​ഗീ​സി​നോ​ടോ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ അ​വ​ർ​ക്ക് കു​ക്കു പ​ര​മേ​ശ്വ​ര​നോ​ട് എ​തി​ര​ഭി​പ്രാ​യ​മു​ള്ള​തു​കൊ​ണ്ട് അ​വ​ർ ഈ ​പ്ര​ശ്നം സം​ഘ​ട​ന​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വ​ൺ ടു ​ടോ​ക്ക്സ് എ​ന്ന ചാ​ന​ലി​ൽ വ​ന്ന ഓ​ഡി​യോ​യി​ൽ നീ​ന പ​റ​യു​ന്നു.

ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ

നീ​ന: ​അ​തു​ല്യ, നീ ​അ​ത് പു​റ​ത്ത​ല്ലാ​യി​രു​ന്നു പ​റ​യേ​ണ്ടി​യി​രു​ന്ന​ത്. ഇ​തി​നു​ള്ളി​ൽ ത​ന്നെ തീ​ർ​ക്ക​ണ​മാ​യി​രു​ന്നു. നീ ​എ​ന്താ​ണ് മ​ന​സി​ലാ​ക്കാ​ത്ത​ത്? എ​നി​ക്ക് എ​ത്ര വ​ർ​ഷ​ത്തെ എ​ക്സ്പീ​രി​യ​ൻ​സ് ഉ​ണ്ട്.

ആ ​പെ​ണ്ണ് എ​ന്നെ തെ​റി വി​ളി​ച്ചി​ട്ട് പോ​ലും ഞാ​ൻ പു​റ​ത്തു പ​റ​യാ​ഞ്ഞ​ത് എ​ന്തു​കൊ​ണ്ടാ​ണ്? കാ​ര​ണം ഇ​തി​ന​ക​ത്ത് തീ​ർ​ത്തി​ല്ലെ​ങ്കി​ലാ​ണ് ന​മ്മ​ൾ പു​റ​ത്തു പോ​കേ​ണ്ട​ത്. അ​പ്പോ​ൾ ന​മു​ക്ക് പ​റ​യാ​ൻ ന്യാ​യ​മു​ണ്ട്.

അ​തു​ല്യ: ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്ക് ഒ​ന്ന​ര മാ​സം മു​മ്പ് കി​ട്ടി​യ ഒ​രു ക​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​നോ അ​ന്വേ​ഷി​ക്കാ​നോ പ​റ്റാ​ത്ത ഒ​രാ​ൾ, ക​മ്മി​റ്റി മെ​മ്പേ​ഴ്സ് പോ​ലും അ​റി​യാ​തെ ഇ​ത് ഹൈ​ഡ് ചെ​യ്തു വെ​ച്ചി​രു​ന്നു. എ​ന്നെ ടെ​ർ​മി​നേ​റ്റ് ചെ​യ്ത​പ്പോ​ഴാ​ണ് ഇ​ത് എ​ന്‍റെ വാ​യി​ൽ നി​ന്ന് പു​റ​ത്തു വ​രു​ന്ന​ത്.

എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പേ​ഴ്സി​ന് പോ​ലും പേ​ഴ്സ​ണ​ലി ഞാ​ൻ ഈ ​ലെ​റ്റ​ർ അ​യ​ച്ചു കൊ​ടു​ക്കു​ന്ന​ത് എ​ന്നെ പു​റ​ത്താ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ്. പു​റ​ത്തു നി​ൽ​ക്കു​ന്ന എ​നി​ക്ക് ഇ​നി എ​ന്തും പ​റ​യാ​ലോ. അ​വ​ർ എ​ടു​ക്കു​ന്ന​തും എ​ടു​ക്കാ​തി​രി​ക്കു​ന്ന​തും അ​വ​രു​ടെ കാ​ര്യം. ഇ​തി​ന്‍റെ പേ​രി​ൽ എ​ന്തു​ണ്ടാ​യാ​ലും നേ​രി​ടാ​ൻ ഞാ​ൻ ത​യാ​റാ​ണ്.

നീ​ന: മോ​ളെ, ന​മ്മ​ൾ എ​പ്പോ​ഴും വി​ക്ടിം ആ​ണ് ക​ളി​ക്കേ​ണ്ട​ത്. ന​മ്മ​ൾ ഒ​ഫ​ൻ​ഡ് ചെ​യ്ത് ക​ഴി​ഞ്ഞാ​ൽ ന​മ്മ​ൾ സ്ട്രോ​ങ്ങ് ആ​യാ​ൽ ആ​ളു​ക​ൾ പി​ന്തു​ണ​ക്കി​ല്ല. അ​വ​ർ നി​ന്നെ വി​ക്ടി​മൈ​സ് ചെ​യ്തു എ​ന്ന രീ​തി​യി​ലേ നി​ൽ​ക്കാ​വൂ. ല​ക്ഷ്മി​പ്രി​യ​യു​ടെ കാ​ര്യ​ത്തി​ൽ മാ​യ​യെ​ക്കൊ​ണ്ട് ക​ത്ത് എ​ഴു​തി​പ്പി​ച്ചു എ​ന്ന് പ​റ​യു​ന്ന​ത്, അ​ത് എ​ങ്ങ​നെ​യാ​ണ് മാ​യ​യെ​ക്കൊ​ണ്ട് ക​ത്തെ​ഴു​തി​ച്ച​ത്;

അ​തു​ല്യ: മാ​യ​യെ​ക്കൊ​ണ്ട് ക​ത്ത് എ​ഴു​തി​പ്പി​ച്ച​ത് ഞാ​ൻ കേ​ട്ട​താ​ണ്. ല​ക്ഷ്മി​പ്രി​യ​യു​ടെ കാ​ര്യം മാ​ത്ര​മ​ല്ല, കു​ടും​ബ സം​ഗ​മ​ത്തി​ന് ഇ​ത്ര​യും വ​ലി​യ തു​ക മു​ട​ക്കി എ​ന്ന​തി​നെ​ക്കു​റി​ച്ചും അ​വി​ടെ ന​ട​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​റി​യാ​ൻ ക്യാ​മ​റ ചെ​ക്ക് ചെ​യ്യ​ട്ടെ. 

നീ​ന: അ​പ്പോ​ൾ മാ​യാ പ്ര​ശ്ന​മു​ണ്ടാ​ക്കു​മ്പോ​ൾ മാ​യ​യോ​ട് മെ​യി​ൽ അ​യ​യ്ക്കാ​ൻ പ​റ​യു​ക എ​ന്ന​ത് സ്വാ​ഭാ​വി​ക​മ​ല്ലേ മോ​ളെ? 

അ​തു​ല്യ: ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ആ ​ക്യാ​മ​റ ചെ​ക്ക് ചെ​യ്യ​ട്ടെ, ഇ​വ​ർ അ​വ​ധി ദി​വ​സം അ​വി​ടെ വ​ന്നി​രു​ന്ന​തും ഞാ​ൻ ചാ​യ ഇ​ട്ടു കൊ​ടു​ത്ത​തും ഇ​വ​ർ അ​വി​ടെ ഇ​രു​ന്ന് ഈ ​കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തും എ​ല്ലാം ക്യാ​മ​റ​യി​ൽ ഉ​ണ്ടാ​കും. ധൈ​ര്യം ഉ​ണ്ടെ​ങ്കി​ൽ അ​വ​ർ ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ളും ഓ​ഡി​യോ​യും പു​റ​ത്തു​വി​ട​ട്ടെ, ഞാ​ൻ ച​ല​ഞ്ച് ചെ​യ്യു​ക​യാ​ണ്.

നീ​ന: അ​തു​ല്യ നോ​ക്ക്, ഞാ​ൻ ഇ​ത് പ​ക്ഷ​പാ​ത​മി​ല്ലാ​തെ പ​റ​യു​ക​യാ​ണ്. കു​ക്കു​വി​നെ സ​പ്പോ​ർ​ട്ട് ചെ​യ്യാ​നോ അ​തു​ല്യ​യെ സ​പ്പോ​ർ​ട്ട് ചെ​യ്യാ​നോ അ​ല്ല ഞാ​ൻ ഇ​ത് പ​റ​യു​ന്ന​ത്. 

നി​ന​ക്ക് ന​ന്നാ​യി അ​റി​യു​ന്ന ഒ​രു മെ​മ്പ​ർ എ​ന്നോ​ട് പ​റ​ഞ്ഞ​ത് ഇ​വ​ർ ഇ​തൊ​ക്കെ പി​ണ​ങ്ങി​യ​പ്പോ​ൾ മാ​ത്ര​മാ​ണ് പ​റ​ഞ്ഞ​തെ​ങ്കി​ൽ, ഇ​വ​ർ പി​ണ​ങ്ങാ​തെ കു​ക്കു അ​തു​ല്യ​യെ ന​ല്ല രീ​തി​യി​ൽ കൊ​ണ്ടു​പോ​യി​രു​ന്നെ​ങ്കി​ൽ നീ ​ഇ​ത് ഒ​രി​ക്ക​ലും പ​റ​യി​ല്ലാ​യി​രു​ന്നു എ​ന്ന​ല്ലേ അ​തി​ന്‍റെ അ​ർ​ഥം എ​ന്നാ​ണ്? 

അ​ത് വ​ള​രെ ശ​രി​യാ​യ കാ​ര്യ​മാ​ണ്, പി​ണ​ങ്ങു​മ്പോ​ൾ അ​ല്ല ന​മ്മ​ൾ ഓ​രോ​ന്ന് വി​ളി​ച്ചു പ​റ​യേ​ണ്ട​ത് ന​മ്മ​ൾ അ​വി​ടെ നി​ൽ​ക്കു​മ്പോ​ൾ ത​ന്നെ ശ​രി​യ​ല്ല എ​ന്ന കാ​ര്യ​ങ്ങ​ൾ പ​റ​യേ​ണ്ട​ത്. നീ ​അ​യ​ച്ച ക​ത്തി​ന് സെ​ക്ര​ട്ട​റി പ്ര​തി​ക​രി​ച്ചി​ല്ലെ​ങ്കി​ൽ അ​പ്പോ​ൾ ത​ന്നെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്ക​ണ​മാ​യി​രു​ന്നു. 

അ​തു​ല്യ: അ​വി​ടെ ന​ട​ന്ന ഓ​രോ കാ​ര്യ​ങ്ങ​ളും ഇ​വ​രെ​യൊ​ക്കെ ഞാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി അ​പ്പോ​ൾ ത​ന്നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഞാ​ൻ ചോ​ദി​ക്ക​ട്ടെ ഉ​ണ്ണി ശി​വ​പാ​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് എ​നി​ക്ക് മോ​ശ​മാ​യ അ​നു​ഭ​വ​മാ​ണെ​ന്ന് ഞാ​ൻ നീ​ന മാ​ഡ​ത്തോ​ട് പ​റ​ഞ്ഞി​ട്ടി​ല്ലേ?

നീ​ന: അ​തെ, പ​ക്ഷേ അ​ത് ചീ​ത്ത രീ​തി​യി​ലു​ള്ള അ​നു​ഭ​വം എ​ന്ന് നീ ​പ​റ​ഞ്ഞി​ട്ടി​ല്ല കേ​ട്ടോ.

അ​തു​ല്യ: എ​ന്നി​ട്ട് ഇ​ത്ര​യും... അ​യാ​ൾ എ​ന്നെ ക​ര​യി​പ്പി​ച്ചി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ വ​രെ ഞാ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്.

നീ​ന: അ​തൊ​ക്കെ പ​റ​ഞ്ഞി​ട്ടു​ണ്ട്, സ​മ്മ​തി​ച്ചു. അ​പ്പോ​ഴൊ​ക്കെ ഞാ​ൻ എ​ന്താ പ​റ​ഞ്ഞ​ത് മെ​യി​ൽ അ​യ​ക്കൂ, എ​ല്ലാ​വ​രെ​യും അ​റി​യി​ക്കൂ' എ​ന്ന് ഞാ​ൻ പ​റ​ഞ്ഞി​ല്ലേ? സെ​ക്ര​ട്ട​റി​ക്കും പ്ര​സി​ഡ​ന്‍റി​നും മെ​യി​ൽ അ​യ​ക്ക​ണ​മാ​യി​രു​ന്നു.  ഇ​ന്ന് നീ ​ഞ​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും ഒ​രു കോ​പ്പി അ​യ​ച്ച​തു​പോ​ലെ അ​ന്ന് അ​യ​ച്ചെ​ങ്കി​ലും അ​ന്ന് ഞ​ങ്ങ​ളെ​ല്ലാം ചേ​ർ​ന്ന് ഒ​രു തീ​രു​മാ​നം എ​ടു​ക്കു​മാ​യി​രു​ന്നു അ​തു​ല്യ മോ​ൾ അ​ത് ചെ​യ്തി​ല്ല.  

അ​തു​ല്യ: പ്ര​സി​ഡ​ന്‍റ് എ​നി​ക്ക് വാ​ക്ക് ത​ന്ന​താ​ണ് ഈ​സി​യി​ൽ സം​സാ​രി​ക്കാ​മെ​ന്ന്. അ​തി​നെ ഖ​ണ്ഡി​ച്ചു​കൊ​ണ്ട് പി​ന്നെ ഞാ​ൻ എ​ന്തി​നാ​ണ് മ​റ്റു​ള്ള​വ​ർ​ക്ക് അ​യ​ക്കു​ന്ന​ത്?

നീ​ന: പ്ര​സി​ഡ​ന്‍റ് വാ​ക്ക് ത​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​നു ശേ​ഷം ഈ​സി ന​ട​ന്നി​ട്ടു​ണ്ടാ​കി​ല്ല.

അ​തു​ല്യ: എ​ന്തു​കൊ​ണ്ടാ​ണ് ഈ​സി ന​ട​ക്കാ​ത്ത​ത്, ഞാ​ൻ പോ​കാ​ത്ത​തു​കൊ​ണ്ട്. അ​വ​ർ എ​ന്നോ​ട് പോ​കു​ന്നി​ല്ലേ എ​ന്ന് എ​ത്ര​ത​വ​ണ ചോ​ദി​ച്ചു. ചോ​ദി​ച്ചോ ഇ​ല്ല​യോ എ​ന്ന​ത് ക്യാ​മ​റ ചെ​ക്ക് ചെ​യ്യ​ട്ടെ . 

നീ​ന:  നി​ന്നോ​ട് പോ​കാ​ൻ പ​റ​യു​ന്നു എ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​ഞ്ഞോ ?

അ​തു​ല്യ : എ​ന്നോ​ട് പോ​കാ​ൻ പ​റ​യു​ന്നു എ​ന്ന് ഞാ​ൻ പ്ര​സി​ഡ​ന്‍റി​നെ അ​റി​യി​ച്ചി​രു​ന്നു, ഈ​സി ആ​ക​ട്ടെ ഈ​സി ആ​ക​ട്ടെ എ​ന്നാ​ണു എ​നി​ക്ക് കി​ട്ടി​യ മ​റു​പ​ടി.  

നീ​ന: ഇ​സി (എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മ​റ്റി) ന​ട​ന്നാ​ൽ അ​ല്ലെ ഇ​ത് ച​ർ​ച്ച ചെ​യ്യാ​ൻ പ​റ്റൂ, അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ പ​റ​ഞ്ഞ​ത് ഞ​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും അ​ന്നേ ഒ​രു മെ​സേ​ജ് അ​യ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​തി​ൽ ആ​രെ​ങ്കി​ലും, ഒ​ന്നു​മി​ല്ലെ​ങ്കി​ൽ ആ ​ടി​നി ടോ​മോ സി​ജോ​യ് വ​ർ​ഗീ​സോ എ​ങ്കി​ലും അ​തി​നെ​ക്കു​റി​ച്ച് ചോ​ദ്യം ചെ​യ്ത് അ​വി​ടെ എ​ന്താ​ണ് ന​ട​ക്കു​ന്ന​ത് എ​ന്ന് ചോ​ദി​ച്ചേ​നെ.

കാ​ര​ണം അ​വ​ർ കു​ക്കു​വി​ന് എ​തി​രാ​യി​ട്ടാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​വ​ർ ആ ​ചോ​ദ്യം അ​വി​ടെ  ഇ​ട്ടേ​നെ. ആ ​ചോ​ദ്യം ഇ​ട്ടെ​ങ്കി​ൽ അ​ത് ച​ർ​ച്ച ചെ​യ്യാ​ൻ ഉ​ട​ന​ടി ഒ​രു മീ​റ്റിം​ഗ് ന​ട​ത്തി​യേ​നെ. ​അ​ത് ഇ​ടാ​തെ മോ​ള് ഇ​മെ​യി​ൽ മാ​ത്രം ഇ​ട്ട​പ്പോ​ൾ ഈ​മെ​യി​ൽ വാ​യി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മ​ല്ലെ അ​റി​യാ​ൻ പ​റ്റൂ. ന​മ്മു​ടെ ഉ​ദ്ദേ​ശം നീ ​അ​വി​ടെ ത​ന്നെ വേ​ണം എ​ന്നു​ള്ള​താ​യി​രു​ന്നു.  

അ​തു​ല്യ: എ​ന്നെ ജോ​ലി​ക്കെ​ടു​ക്കു​മ്പോ​ൾ ഇ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ, നി​ങ്ങ​ളൊ​ക്കെ വ​രു​ന്ന​ത് പോ​കു​ന്ന​തും ഉ​ൾ​പ്പെ​ടെ എ​ല്ലാ ഡീ​റ്റെ​യി​ൽ​സും നി​ങ്ങ​ളൊ​ക്കെ എ​ന്ത് സം​സാ​രി​ച്ചു എ​ന്നു​ള്ള​ത് വ​രെ ഇ​വ​രെ അ​റി​യി​ക്ക​ണം  എ​ന്നാ​ണ് എ​നി​ക്ക് ഇ​വ​ർ ത​ന്നി​രി​ക്കു​ന്ന നി​ർ​ദ്ദേ​ശം.

ആ ​നി​ർ​ദ്ദേ​ശം ഞാ​ൻ അ​വി​ടെ നി​ൽ​ക്കു​ന്ന​ത് വ​രെ വ​യ​ലേ​റ്റ് ചെ​യ്തി​ട്ടി​ല്ല. അ​ത്യാ​വ​ശ്യം അ​റി​യേ​ണ്ടാ​ത്ത കാ​ര്യ​ങ്ങ​ൾ ഒ​ന്നും ഞാ​ൻ ആ​രോ​ടും പ​റ​ഞ്ഞി​ട്ടു​മി​ല്ല. എ​നി​ക്കു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളി​ൽ പ​ല​തും പോ​ലും ഞാ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. ​ഇ​നി​യി​പ്പോ ഞാ​ൻ അ​വി​ടെ ഇ​ല്ല​ല്ലോ.

നീ​ന: ഇ​നി​യി​പ്പോ​ൾ അ​തു​ല്യ അ​വി​ടെ ഇ​ല്ലാ​ത്ത​പ്പോ​ൾ, അ​പ്പോ​ഴും ഇ​പ്പോ​ൾ നോ​ക്കി​യേ, നാ​ളെ ഒ​രു ക​മ്പ​നി​യി​ൽ മോ​ൾ ജോ​യി​ൻ ചെ​യ്യു​മ്പോ​ൾ, അ​തു​ല്യ ജോ​യി​ൻ ചെ​യ്യു​മ്പോ​ൾ ആ ​ക​മ്പ​നി​യി​ലെ സീ​ക്ര​ട്ട്സ് അ​വ​ർ അ​തു​ല്യ​നോ​ട് പ​റ​യാ​ൻ മ​ടി​ക്കും.

കാ​ര​ണം നാ​ളെ ഈ ​ക​മ്പ​നി​യി​ൽ നി​ന്ന് പു​റ​ത്തു​പോ​യി ക​ഴി​ഞ്ഞാ​ൽ ഇ​വി​ടു​ത്തെ കാ​ര്യ​ങ്ങ​ൾ പു​റ​ത്തു പ​റ​യും എ​ന്ന് അ​വ​ർ ക​രു​തും. അ​താ ഞാ​ൻ പ​റ​ഞ്ഞ​ത്, പു​റ​ത്ത​ല്ലാ​യി​രു​ന്നു പ​റ​യേ​ണ്ടി​യി​രു​ന്ന​ത്, ഇ​തി​ന്‍റെ ഉ​ള്ളി​ലാ​യി​രു​ന്നു അ​ത് തീ​ർ​ക്കേ​ണ്ടി​യി​രു​ന്ന​ത്. അ​തു​ല്യ എ​ന്താ പ​റ​യു​ന്ന​ത് മ​ന​സി​ലാ​ക്കാ​ത്ത​ത്? ഒ​ന്നു​മി​ല്ലെ​ങ്കി​ൽ എ​നി​ക്ക് എ​ത്ര വ​ർ​ഷ​ത്തെ എ​ക്സ്പീ​രി​യ​ൻ​സ് ഉ​ണ്ട്. 

എ​ന്തു​കൊ​ണ്ടാ​ണ് ആ ​പെ​ണ്ണ് എ​ന്നെ തെ​റി വി​ളി​ച്ചി​ട്ടും ഞാ​ൻ ഇ​ത് പു​റ​ത്തു പ​റ​യാ​ഞ്ഞ​ത്? കാ​ര​ണം ഇ​തി​ന​ക​ത്ത് തീ​ർ​ത്തി​ല്ലെ​ങ്കി​ലാ​ണ് ന​മ്മ​ൾ പു​റ​ത്തു പോ​കേ​ണ്ട​ത്, അ​പ്പോ​ൾ ന​മു​ക്ക് പ​റ​യാ​ൻ ന്യാ​യ​മു​ണ്ട്. 

ഞാ​ൻ ശ്ര​മി​ച്ചു. ഞാ​ൻ ഓ​രോ​രു​ത്ത​ർ​ക്കും, ഓ​രോ മെ​മ്പേ​ഴ്സി​നും മെ​സ്സേ​ജ് അ​യ​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ അ​യ​ച്ചു കൊ​ടു​ത്തു, അ​വ​ർ മൈ​ൻ​ഡ് ചെ​യ്തി​ല്ല. ഞാ​ൻ മെ​മ്പേ​ഴ്സി​ന് അ​യ​ച്ചു കൊ​ടു​ത്തു, മെ​മ്പേ​ഴ്സും മൈ​ൻ​ഡ് ചെ​യ്തി​ല്ല. എ​നി​ക്ക് നി​വ​ർ​ത്തി ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഞാ​ൻ പു​റ​ത്തു പ​റ​യേ​ണ്ടി വ​ന്ന​തെ​ന്ന് പ​റ​യാം.

ഇ​തി​പ്പോ എ​ന്ത് പ​റ്റി? ഞ​ങ്ങ​ൾ അ​വി​ടു​ത്തെ കാ​ര്യ​ങ്ങ​ൾ. അ​താ​യ​ത് 95,000 രൂ​പ ഇ​തി​നു വേ​ണ്ടി​യി​ട്ടാ​യി, ഇ​ത്ര​യും രൂ​പ​യാ​യി, ഡി​സി​പ്ലി​ന​റി ക​മ്മി​റ്റി, ഇ​തൊ​ക്കെ ന​മ്മു​ടെ ഉ​ള്ളി​ലു​ള്ള സീ​ക്ര​ട്ട്സ് ആ​ണ്. ഇ​ത് എ​ങ്ങ​നെ അ​തു​ല്യ അ​റി​ഞ്ഞാ​ലും അ​ത് പു​റ​ത്തു പ​റ​ഞ്ഞു എ​ന്ന് വ​രു​ന്ന​ത് ക​മ്പ​നി പോ​ളി​സി​ക്ക് എ​തി​ര​ല്ലേ?

അ​തു​ല്യ: ഞാ​ൻ ഈ ​വി​വ​രം എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പേ​ഴ്സി​ന് അ​യ​ച്ചു കൊ​ടു​ത്ത ശേ​ഷ​മാ​ണ് ഇ​ത് ലീ​ക്ക് ആ​യി​ട്ടു​ള്ള​ത്. അ​ത് എ​ന്താ​യാ​ലും എ​ന്‍റെ ഫോ​ണി​ൽ നി​ന്ന​ല്ല എ​ന്നു​ള്ള​ത് ഫോ​ൺ പ​രി​ശോ​ധി​ച്ചോ​ട്ടെ.

നീ​ന: മോ​ളെ, ഇ​ത് ആ​യി​ക്കോ​ട്ടെ. ഞാ​ൻ പ​റ​ഞ്ഞ​ത് മോ​ൾ സം​സാ​രി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ്. മ​റ്റേ​യാ​ൾ വി​ളി​ച്ച​പ്പോ​ൾ അ​ത് അ​സോ​സി​യേ​ഷ​ന്‍റെ കാ​ര്യ​മാ​ണ്, ഞാ​ൻ ഇ​പ്പോ​ൾ അ​വി​ടു​ന്ന് വി​ട്ടി​ട്ടേ​യു​ള്ളൂ, എ​നി​ക്ക് അ​വി​ടെ അ​വ​രോ​ട് ഞാ​ൻ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞി​ട്ടു​ണ്ട്, അ​തി​ന് എ​ന്തെ​ങ്കി​ലും ഉ​ത്ത​രം എ​നി​ക്ക് കി​ട്ടി​യി​ട്ടി​ല്ലെ​ങ്കി​ൽ ഞാ​ൻ നി​ങ്ങ​ളോ​ട് സം​സാ​രി​ക്കാം എ​ന്ന് പ​റ​യേ​ണ്ട​ത​ല്ലാ​യി​രു​ന്നോ മോ​ളെ? അ​ത​ല്ലേ ചെ​യ്യേ​ണ്ട​ത്? വാ​ദി​ക്കാ​ൻ പോ​കാ​തെ അ​താ​ണ് ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. 

അ​ത് ചെ​യ്തി​രു​ന്നെ​ങ്കി​ൽ നാ​ളെ ശ്വേ​ത​യ്ക്ക് അ​വി​ടെ നി​ന്നി​ട്ട് ഫൈ​റ്റ് ചെ​യ്തി​ട്ട് അ​തു​ല്യ​നെ തി​രി​ച്ചു കൊ​ണ്ടു​വ​രാ​ൻ പ​റ്റു​മാ​യി​രു​ന്നു. ഞാ​നൊ​ക്കെ അ​തി​ന് സ​പ്പോ​ർ​ട്ട് നി​ന്നേ​നെ. കാ​ര​ണം അ​തു​ല്യ​യ്ക്ക് അ​റി​യാം എ​ന്‍റെ നി​ല​പാ​ട്. പ​ക്ഷേ ഇ​പ്പോ​ൾ എ​ന്നോ​ട് അ​വ​ർ മെ​മ്പേ​ഴ്സ് ചോ​ദി​ച്ചാ​ൽ, 'നീ​ന, പു​റ​ത്തു പ​റ​ഞ്ഞി​ട്ട്, ഇ​വി​ടു​ത്തെ കാ​ര്യ​ങ്ങ​ൾ പു​റ​ത്തു പ​റ​ഞ്ഞ ഒ​രാ​ളെ ഞ​ങ്ങ​ൾ എ​ങ്ങ​നെ തി​രി​ച്ചെ​ടു​ക്കും? നാ​ളെ ഞ​ങ്ങ​ൾ എ​ങ്ങ​നെ അ​വ​രോ​ട് കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കും? ഇ​വി​ടു​ത്തെ ഓ​രോ ആ​ൾ​ക്കാ​രു​ടെ​യും, മ​മ്മൂ​ട്ടി​യു​ടെ​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും വ​രെ ന​മ്പേ​ഴ്സ് ഇ​വ​രു​ടെ കൈ​യി​ൽ ഉ​ള്ള​താ​ണ്. ഇ​തൊ​ക്കെ ഇ​വ​ർ നാ​ളെ കൊ​ണ്ടു​പോ​യി​ട്ട് മ​റ്റു​ള്ള​വ​ർ​ക്ക് കൊ​ടു​ക്കി​ല്ല എ​ന്ന് ന​മു​ക്ക് എ​ന്താ​ണ് ഉ​റ​പ്പ്?' എ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ എ​ന്‍റെ വാ​യ പൂ​ട്ടേ​ണ്ടി വ​രും.  

കാ​ര​ണം അ​ക​ത്തു​ള്ള കാ​ര്യ​ങ്ങ​ൾ പു​റ​ത്തു പ​റ​യാ​ൻ പാ​ടി​ല്ല. മോ​ൾ പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി​ട്ട്, കു​ക്കു​വി​നെ കു​റി​ച്ചി​ട്ടും അ​യാ​ൾ ഇ​ങ്ങ​നെ ചെ​യ്തു എ​ന്നും പ​റ​യു​ന്ന​ത് ഉ​ള്ളി​ലാ​യി​രു​ന്നു ആ​ദ്യം പ​റ​യേ​ണ്ടി​യി​രു​ന്ന​ത് അ​തു​ല്യ.  അ​താ​ണ് ഞാ​ൻ ഈ ​പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

അ​ത് എ​ന്തു​കൊ​ണ്ട് ആ​ലോ​ചി​ച്ചി​ല്ല ഒ​ന്നും ചെ​യ്യു​ന്ന​തി​നു മു​മ്പ്? ഒ​ന്നു​മി​ല്ലെ​ങ്കി​ൽ ഞാ​ൻ എ​പ്പോ​ഴെ​ങ്കി​ലും അ​തു​ല്യ​യ്ക്ക് എ​തി​ർ​ത്തി​ട്ട് എ​ന്തെ​ങ്കി​ലും ചെ​യ്തി​ട്ടു​ണ്ടോ? അ​തു​ല്യ​യ്ക്ക് എ​ന്നെ ഒ​ന്ന് വി​ളി​ച്ച് സം​സാ​രി​ക്കാ​മാ​യി​രു​ന്നി​ല്ലേ?

ഞാ​ൻ എ​പ്പോ​ഴും പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന കാ​ര്യം എ​ന്താ​ണ്? അ​തു​ല്യ​നെ തി​രി​ച്ചു കൊ​ണ്ടു​വ​ര​ണം, അ​തു​ല്യ നീ ​പോ​ക​രു​ത് എ​ന്നാ​ണ്. അ​ത് ഞാ​ൻ വെ​റു​തെ ത​മാ​ശ​യ്ക്ക് ആ​ഗ്ര​ഹി​ച്ച കാ​ര്യ​മ​ല്ല, വ​ള​രെ സീ​രി​യ​സ് ആ​യി​ട്ട് എ​ന്‍റെ മ​ന​സി​ന്‍റെ ഉ​ള്ളി​ൽ നി​ന്ന് വ​ന്ന ആ​ഗ്ര​ഹ​മാ​ണ്. 

മു​ഹ​മ്മ​ദും പോ​ക​രു​ത് എ​ന്ന് ഞാ​ൻ പ​റ​ഞ്ഞ​ത് എ​ന്‍റെ ഉ​ള്ളി​ന്‍റെ ഉ​ള്ളി​ലു​ള്ള ആ​ഗ്ര​ഹ​മാ​ണ്. അ​ല്ലാ​തെ നി​ങ്ങ​ളെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ വേ​ണ്ടി​യി​ട്ട് അ​ന്ന​ത്തെ ആ ​സ​ന്തോ​ഷ​ത്തി​ലും സ്നേ​ഹ​ത്തി​ലും പ​റ​യു​ന്ന കാ​ര്യ​മ​ല്ല.  അ​ത് എ​ന്തു​കൊ​ണ്ട് അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ എ​ന്നെ ഒ​ന്ന് വി​ളി​ച്ച് പ​റ​യാ​മാ​യി​രു​ന്നു, ഞാ​ൻ ഇ​ങ്ങ​നെ​യാ​ണ് ചെ​യ്യാ​ൻ പ്ലാ​ൻ ചെ​യ്യു​ന്ന​ത് എ​ന്ന്.

അ​തു​ല്യ : ഞാ​ൻ ഒ​രു പ്ലാ​നി​ങ്ങും ഇ​ല്ലാ​യി​രു​ന്നു സ​ത്യം. ഞാ​ൻ ഒ​ന്നി​നും വേ​ണ്ടി ഇ​രു​ന്ന​തു​മ​ല്ല.

നീ​ന : എ​ന്നാ​ൽ അ​യാ​ൾ വി​ളി​ച്ച​പ്പോ​ൾ ഉ​ത്ത​രം പ​റ​യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു അ​തു​ല്യ.  

അ​തു​ല്യ: എ​ന്‍റെ സ്ഥാ​ന​ത്ത് നി​ന്നൊ​ന്ന് ചി​ന്തി​ച്ചു നോ​ക്കൂ.

Movies

ശ്വേ​ത​യും കു​ക്കു​വും നേ​ര്‍​ക്കു​നേ​ര്‍; അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ നീ​റി​പ്പു​ക​യു​ന്ന​ത് എ​ന്ത്..?

താ​ര​സം​ഘ​ട​നാ​യ അ​മ്മ​യി​ല്‍ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ഭി​പ്രാ​യ ഭി​ന്ന​ത രൂ​ക്ഷ​മാ​കു​ന്നു. തൊ​ഴി​ല്‍ പീ​ഡ​നം സം​ബ​ന്ധി​ച്ച പ​രാ​തി​യി​ല്‍ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കു​ക്കു പ​ര​മേ​ശ്വ​ര​നും വ​രു​ദ്ധ അ​ഭി​പ്രാ​യം സ്വീ​ക​രി​ച്ച​ത് അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ ത​ര്‍​ക്കം രൂ​ക്ഷ​മാ​ക്കി.

ആ​രോ​പ​ണ വി​ധേ​യ​നെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​പ്പോ​ള്‍ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന നി​ര്‍​ബ​ന്ധ​ത്തി​ല്‍ ഉ​റ​ച്ചു നി​ന്നു. ഇ​തോ​ടെ ആ​രോ​പ​ണ വി​ധേ​യ​നാ​യ ട്ര​ഷ​റ​ല്‍ ഉ​ണ്ണി ശി​വ​പാ​ലി​ന് നി​ര്‍​ബ​ന്ധി​ത അ​വ​ധി ന​ല്‍​കി പ്ര​ശ്‌​നം താ​ത്കാ​ലി​ക​മാ​യി പ​രി​ഹ​രി​ച്ചു.

അ​മ്മ​യു​ടെ ക​റു​ക​പ്പി​ള്ളി​യി​ലു​ള്ള ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ആ​ലു​വ സ്വ​ദേ​ശി​നി​യെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യാ​ണ് ഉ​ണ്ണി​ക്കെ​തി​രേ ഉ​യ​ര്‍​ന്ന​ത്. എ​ന്നാ​ല്‍, പ​രാ​തി പ​റ​ഞ്ഞ യു​വ​തി​യെ ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ടു​ക​യാ​ണു​ണ്ടാ​യ​ത്.

പ​രാ​തി ന​ല്‍​കി​യാ​ല്‍ ഓ​ഫീ​സി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ​രാ​തി​ക്ക​ത്ത് ന​ല്‍​കി​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ ജോ​ലി​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​കേ​ണ്ടി വ​രു​മെ​ന്നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കു​ക്കു പ​ര​മേ​ശ്വ​ര​ന്‍ യു​വ​തി​യെ നേ​ര​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു​വ​ക​വ​യ്ക്കാ​തെ പോ​ലീ​സി​ല്‍ ഉ​ള്‍​പ്പ​ടെ പ​രാ​തി​പ്പെ​ട്ട​താ​ണ് യു​വ​തി​ക്ക് ജോ​ലി ന​ഷ്ട​മാ​കാ​ന്‍ കാ​ര​ണ​മാ​യ​ത്.

വി​ഷ​യം ഇ​ന്ന​ലെ അ​മ്മ എ​ക്‌​സി​ക്യൂ​ട്ടീ​വി​ല്‍ വ​ന്ന​പ്പോ​ള്‍ ആ​രോ​പ​ണ വി​ധേ​യ​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു കു​ക്കു. ഉ​ണ്ണി ശി​വ​പാ​ല്‍ ത​ന്നോ​ട് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​ഞ്ഞാ​ല്‍ പ​രാ​തി പി​ന്‍​വ​ലി​ക്കാ​മെ​ന്ന് യു​വ​തി പ​റ​ഞ്ഞ​ത് വി​ല​പേ​ശ​ലാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ണ്ണി ശി​വ​പാ​ലി​നെ പി​ണ​ക്ക​രു​തെ​ന്നും കു​ക്കു നി​ല​പാ​ടെ​ടു​ത്തു. അ​തി​നോ​ട് ശ്വേ​ത വ​ഴ​ങ്ങി​യി​ല്ല.

പ​രാ​തി ന​ല്‍​കി​യ​തി​ന്‍റെ പേ​രി​ല്‍ യു​വ​തി​യെ ജോ​ലി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ ന​ട​പ​ടി റ​ദ്ദാ​ക്കു​ക മാ​ത്ര​മ​ല്ല ആ​രോ​പ​ണ വി​ധേ​യ​നെ മാ​റ്റി നി​ര്‍​ത്താ​നും ശ​ക്ത​മാ​യ വി​യോ​ജി​പ്പു​ക​ള്‍​ക്കി​ട​യി​ലും ശ്വേ​ത തീ​രു​മാ​ന​മെ​ടു​ത്തു.

ഇ​തി​നി​ടെ മു​ന്‍ ജീ​വ​ന​ക്കാ​ര​ന്‍ അ​പ്പു എ​ന്ന ആ​ളും കു​ക്കു പ​ര​മേ​ശ്വ​ര​ന്‍, ഉ​ണ്ണി ശി​വ​പാ​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ പ​രാ​തി​യു​മാ​യി പോ​ലീ​സി സ​മീ​പി​ച്ചു. തൊ​ഴി​ല്‍ പീ​ഡ​നം സം​ബ​ന്ധി​ച്ചാ​ണ് ഇ​രു​വ​ര്‍​ക്കും എ​തി​രേ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വീ​ണ്ടും പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ ജോ​ലി​യി​ല്‍ നി​ന്ന് പ​റ​ഞ്ഞ് വി​ട്ട​താ​യും ശ​മ്പ​ളം ത​ട​ഞ്ഞു​വ​ച്ച​താ​യു​മാ​ണ് പ​രാ​തി. അ​മ്മ​യു​ടെ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​ഭി​പ്രാ​യ ഭി​ന്ന​ത രൂ​ക്ഷ​മാ​യ​തോ​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ന്‍​സി​ബ ഹ​സ​ന്‍ വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് രാ​ജി​വ​ച്ചു.

Kerala

‘അമ്മ’യിലെ അംഗങ്ങൾ അവശത അനുഭവിക്കുന്നവർ: ശ്വേത

കോ​ത​മം​ഗ​ലം: സി​നി​മാ​ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യി​ലെ അം​ഗ​ങ്ങ​ളി​ൽ കേ​വ​ലം 100 പേ​ർ മാ​ത്ര​മാ​ണു സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത​വ​രെ​ന്ന് പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​ൻ. 502 അം​ഗ​ങ്ങ​ളു​ള്ള സം​ഘ​ട​ന​യി​ൽ 400ൽ​പ്പ​രം പേ​ർ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്.

ഇ​തോ​ടൊ​പ്പം രോ​ഗി​ക​ളാ​യ​വ​രു​ടെ അ​വ​സ്ഥ വ​ള​രെ ദ​യ​നീ​യ​മാ​ണ്- അ​വ​ർ പ​റ​ഞ്ഞു. അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന അം​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ പെ​ൻ​ഷ​നും പാ​ലി​യേ​റ്റീ​വ് സേ​വ​ന​വും ന​ൽ​കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്നും ശ്വേ​ത കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച ശി​ക്ഷ പോ​രാ; അമ്മ അ​തി​ജീ​വി​ത​യ്ക്കൊ​പ്പം: ശ്വേ​ത മേ​നോ​ൻ

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച ശി​ക്ഷ പോ​രാ​യെ​ന്ന് എ​എം​എം​എ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ൻ. കേ​സി​ൽ അ​പ്പീ​ൽ കോ​ടു​ക്ക​ണ​മെ​ന്നും ശ്വേ​ത പ​റ​ഞ്ഞു.

എ​എം​എം​എ അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മാ​ണെ​ന്നും ശ്വേ​ത വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​മ്മ​യി​ൽ ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും ശ്വേ​ത പ​റ​ഞ്ഞു.

ഈ ​വി​ഷ​യ​ങ്ങ​ളി​ൽ എ​എം​എം​എ പ്ര​തി​ക​രി​ക്കാ​ൻ വൈ​കി​യെ​ന്ന ബാ​ബു​രാ​ജി​ന്‍റെ വി​മ​ർ​ശ​ന​ത്തെ പ​റ്റി​യു​ള്ള ചോ​ദ്യ​ത്തി​നും ശ്വേ​ത മ​റു​പ​ടി പ​റ​ഞ്ഞു. അ​ത് ബാ​ബു​രാ​ജി​ന്‍റെ മാ​ത്രം അ​ഭി​പ്രാ​യ​മാ​ണെ​ന്നും സം​ഘ​ട​നാ​കാ​ര്യ​ങ്ങ​ൾ അ​റി​യാ​ത്ത​യാ​ള​ല്ല ബാ​ബു​രാ​ജ് എ​ന്നും ശ്വേ​ത പ​റ​ഞ്ഞു.

കേ​സി​ല്‍ പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച ശി​ക്ഷ കു​റ​ഞ്ഞു​പോ​യി എ​ന്നു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ വ​ലി​യ രീ​തി​യി​ല്‍ ഉ​യ​രു​ന്നു​ണ്ട്. തെ​ളി​വു​ക​ളു​ടെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ധി എ​ന്നും സ​മൂ​ഹ​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​ക​ൾ വി​ധി​യെ ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്നും പ്ര​തി​ക​ളു​ടെ പ്രാ​യ​വും കു​ടും​ബ പ​ശ്ചാ​ത്ത​ല​വും പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ശി​ക്ഷ വി​ധി​ച്ച​തെ​ന്നും ജ​ഡ്ജി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ല്ലാ പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ത​ട​വും 50,000 പി​ഴ​യു​മാ​ണ് ല​ഭി​ച്ച​ത്. ഒ​ന്നാം പ്ര​തി​ക്ക് വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ര​ണ്ട് ല​ക്ഷ​ത്തി​എ​ഴു​പ​ത്ത​യ്യാ​യി​രം രൂ​പ പി​ഴ​യു​ണ്ട്. കേ​സി​ല്‍ പ​രി​പൂ​ര്‍​ണ നീ​തി കി​ട്ടി​യി​ല്ലെ​ന്നും സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ണ് ശി​ക്ഷാ​വി​ധി​യെ​ന്നു​മാ​ണ് കേ​സി​ലെ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. അ​ജ​കു​മാ​ർ പ​റ​ഞ്ഞ​ത്.

Movies

പ്ര​തി​ക​രി​ക്കേ​ണ്ട ബാ​ധ്യ​​ത അ​മ്മ​യു​ടെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കു​ണ്ട്, ലാ​ലേ​ട്ട​ൻ മാ​റി​യ​ത് ന​ന്നാ​യി: ബാ​ബു​രാ​ജ്

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി വി​ധി​യി​ൽ പ്ര​തി​ക​ര​ണം ന​ട​ത്താ​ൻ അ​മ്മ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വത്തിന് ബാ​ധ്യ​തയുണ്ടെന്ന് ​ന​ട​ൻ ബാ​ബു​രാ​ജ്. അ​മ്മ​യു​ടെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന​ത് സ്ത്രീ​ക​ളാ​ണെ​ന്നും എ​ന്നാ​ൽ പ്ര​തി​ക​രി​ക്കാ​ൻ ബാ​ധ്യ​തയുണ്ടായിട്ടും അ​വ​ർ എ​സ്കേ​പ്പ് ചെ​യ്യു​ക​യാ​ണെ​ന്നും ബാ​ബു​രാ​ജ് പ​റ​യു​ന്നു.

പൊ​ങ്കാ​ല സി​നി​മ​യു​ടെ പ​ത്ര​സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം പ​റ​യു​ക​യാ​യി​രു​ന്നു താ​രം.

'ഞാ​നൊ​രു നി​യ​മം പ​ഠി​ച്ച ആ​ളാ​യ​തു​കൊ​ണ്ടും വ​ക്കീ​ലാ​യ​തു കൊ​ണ്ടും കോ​ട​തി വി​ധി​യെ ബ​ഹു​മാ​നി​ക്ക​ണം. മേ​ൽ​കോ​ട​തി​ക​ളു​ണ്ട​ല്ലോ, അ​ത് അ​തി​ന്‍റെ വ​ഴി​യെ വ​ര​ട്ടെ. അ​തി​ജീ​വി​ത​യ്ക്ക് നീ​തി ല​ഭി​ച്ചോ എ​ന്നു പ​റ​യാ​ൻ ഞാ​ൻ ആ​ള​ല്ല. ഈ ​വി​ധി തെ​റ്റ് ആ​ണെ​ന്നു പ​റ​യാ​ൻ മേ​ൽ​കോ​ട​തി ഉ​ണ്ട്. കോ​ട​തി​യാ​ണ് തെ​റ്റും ശ​രി​യും തീ​രു​മാ​നി​ക്കേ​ണ്ട​ത്. ഇ​തി​ൽ ഒ​രു മ​റു​പ​ടി പ​റ​യാ​ൻ ന​മു​ക്ക് അ​വ​കാ​ശ​മി​ല്ല.

‘അ​മ്മ’​യി​ൽ ഞാ​നി​പ്പോ​ൾ ഒ​രം​ഗം മാ​ത്ര​മാ​ണ്. ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്ക​ണോ വേ​ണ്ട​യോ എ​ന്നു തീ​രു​മാ​നി​ക്കേ​ണ്ട​ത്, അ​മ്മ​യെ ന​യി​ക്കു​ന്ന​വ​രാ​ണ്. ഇ​പ്പോ​ൾ ഭ​ര​ണം ന​ന്നാ​യി പോ​കു​ന്നു​ണ്ട്. അ​വ​ർ അ​ത് ന​ല്ല​പോ​ലെ കൈ​കാ​ര്യം ചെ​യ്യും. അ​തി​ജീ​വി​ത​യ്ക്കാ​യി ഇ​വ​ർ സം​സാ​രി​ച്ചോ എ​ന്ന നി​ങ്ങ​ളു​ടെ ചോ​ദ്യം കേ​ൾ​ക്കു​മ്പോ​ൾ ലാ​ലേ​ട്ട​നെ​യാ​ണ് എ​നി​ക്ക് ഓ​ർ​മ വ​രു​ന്ന​ത്. അ​ദ്ദേ​ഹ​മാ​ണ് ഇ​പ്പോ​ൾ നേ​തൃ​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ എ​ന്തൊ​ക്കെ സം​ഭ​വി​ച്ചേ​നെ.

ഇ​വ​രാ​യ​തു​കൊ​ണ്ട്, ഇ​വ​ര്‍​ക്ക​തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട് പോ​കാ​ൻ പ​റ്റും. ലാ​ലേ​ട്ട​നാ​യി​രു​ന്നു ആ ​സ്ഥാ​ന​ത്തെ​ങ്കി​ൽ നി​ങ്ങ​ളെ​ല്ലാ​വ​രും കൂ​ടി അ​ദ്ദേ​ഹ​ത്തെ വീ​ർ​പ്പു​മു​ട്ടി​ച്ചേ​നെ. ലാ​ലേ​ട്ട​ൻ മാ​റി​യ​ത് ന​ന്നാ​യി എ​ന്ന് ഞാ​നി​പ്പോ​ൾ ചി​ന്തി​ക്കു​ക​യാ​ണ്. സ​മ​യം ഇ​നി​യു​മു​ണ്ട​ല്ലോ. സ്ത്രീ​ക​ൾ ത​ല​പ്പ​ത്തു​ള്ള​വ​ർ അ​തി​നു തീ​ർ​ച്ച​യാ​യും മ​റു​പ​ടി പ​റ​യും. അ​ത് ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ, എ​ന്താ​യാ​ലും ഉ​ത്ത​രം പ​റ​യാ​ൻ അ​വ​ർ ബാ​ധ്യ​സ്ഥ​രാ​ണ്.

ആ ​കു​ട്ടി​യോ​ടു​ള്ള അ​നു​ക​മ്പ​യും സ്നേ​ഹ​വും എ​ന്നും നി​ല​നി​ൽ​ക്കും. പ​ക്ഷേ കോ​ട​തി വി​ധി​യെ ബ​ഹു​മാ​നി​ക്കു​ന്നു. ഒ​രു നാ​ണ​യ​ത്തി​ന് ര​ണ്ട് വ​ശ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ​പോ​ലെ, അ​തി​ൽ ഏ​ത് വ​ശ​മാ​ണ് സ​ത്യ​മെ​ന്നാ​ണ് അ​റി​യേ​ണ്ട​ത്. ബാ​ബു​രാ​ജി​ന്‍റെ വാ​ക്കു​ക​ൾ.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി​യി​ൽ മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ നേ​തൃ​ത്വം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Movies

ശ്വേ​ത ‘അ​മ്മ’​യു​ടെ അ​മ്മ​യാ​ണെ​ങ്കി​ൽ ഞാ​ൻ ‘അ​മ്മ’​യു​ടെ അ​ച്ഛ​നാ​ണ്: ദേ​വ​ൻ

താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ ന​ടി ശ്വേ​ത മേ​നോ​നും മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കും സ​ത്യ​പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത് ന​ട​ൻ ദേ​വ​ൻ. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച് തോ​റ്റു​പോ​യെ​ങ്കി​ലും അ​മ്മ​യോ​ട് വൈ​കാ​രി​ക​മാ​യ ഒ​രു ബ​ന്ധ​മു​ള്ള​തു​കൊ​ണ്ട് ശ്വേ​ത​യോ​ടൊ​പ്പം ഇ​നി സം​ഘ​ട​ന​യു​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ദേ​വ​ൻ പ​റ​ഞ്ഞു.

ന​ട​ൻ ജ​ഗ​ദീ​ഷ് ആ​ണ് ദേ​വ​ൻ ത​ന്നെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ​ത്യ പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

‘‘ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി എ​ത്തു​ന്ന​ത്. അ​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. എ​ന്‍റെ ഒ​രു വാ​ദം എ​ന്തെ​ന്നു വ​ച്ചാ​ൽ ഒ​രു വ​നി​ത മ​ത്സ​രി​ച്ചു വി​ജ​യി​ച്ചു വ​ര​ട്ടെ എ​ന്ന​താ​യി​രു​ന്നു. അ​തു​പോ​ലെ​ത​ന്നെ സം​ഭ​വി​ച്ചി​രി​ക്കു​ന്നു. ശ്വേ​ത മ​ത്സ​രി​ച്ച് വി​ജ​യി​ച്ചി​രി​ക്കു​ന്നു.

ശ്വേ​ത​യ്ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും. എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. ഞാ​ൻ എ​ല്ലാ കാ​ര്യ​ത്തി​ലും ശ്വേ​ത​യു​ടെ കൂ​ടെ ത​ന്നെ ഉ​ണ്ടാ​കും. കാ​ര​ണം ‘അ​മ്മ; എ​ന്ന അ​സോ​സി​യേ​ഷ​നോ​ട് ഒ​രു വൈ​കാ​രി​ക​മാ​യ ബ​ന്ധ​മു​ള്ള ഒ​രാ​ളാ​ണ് ഞാ​ൻ. അ​തു​കൊ​ണ്ട് ഞാ​ൻ എ​ന്നും എ​ല്ലാ​യ​പ്പോ​ഴും ശ്വേ​ത​യു​ടെ​യും ഈ ​ടീ​മി​ന്‍റെ​യും ഒ​പ്പം എ​ല്ലാ കാ​ര്യ​ത്തി​നും ഉ​ണ്ടാ​കും.

ഒ​രു പു​രു​ഷ​ൻ മാ​റി​ക്കൊ​ടു​ത്ത സീ​റ്റി​ലേ​ക്ക് ഒ​രു സ്ത്രീ ​വ​ര​രു​ത് അ​വ​ർ പോ​രാ​ടി വ​ര​ണം. എ​ന്‍റെ ആ​ഗ്ര​ഹം അ​താ​യി​രു​ന്നു, അ​ത് ഇ​വി​ടെ സം​ഭ​വി​ച്ചു. എ​ന്നോ​ട് മ​ത്സ​രി​ച്ചാ​ണ് ശ്വേ​ത ജ​യി​ച്ച​ത്. അ​വ​ർ നൂ​റു ശ​ത​മാ​നം ഈ ​സ്ഥാ​ന​ത്തി​ന് അ​ർ​ഹ​യാ​ണ്. ശ്വേ​ത അ​മ്മ​യു​ടെ അ​മ്മ എ​ങ്കി​ൽ ഞാ​ൻ അ​മ്മ​യു​ടെ അ​ച്ഛ​നാ​ണ്''. ദേ​വ​ൻ പ​റ​ഞ്ഞു.

Movies

എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ച് കൊ​ണ്ടും പോ​കും; വി​ജ​യ​നി​മി​ഷ​ത്തി​ൽ ശ്വേ​ത മേ​നോ​ൻ

താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ന​ടി ശ്വേ​ത മേ​നോ​ൻ. ജ​യി​ച്ച​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഒ​രി​ക്ക​ലും ജ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കു​മെ​ന്നും ശ്വേ​ത മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

""ന​മ​സ്കാ​രം ആ​ദ്യ​മാ​യി ഇ​വി​ടെ നി​ൽ​ക്കു​ന്ന എ​ല്ലാ ന​മ്മു​ടെ കു​ടും​ബ അം​ഗ​ങ്ങ​ൾ​ക്കും ഞാ​ൻ ന​ന്ദി പ​റ​യു​ന്നു. എ​ല്ലാ​വ​ർ​ക്കും ന​ന്ദി ഹൃ​ദ​യ​ത്തി​ന്‍റെ ഭാ​ഷ​യി​ൽ ഞാ​ൻ ന​ന്ദി പ​റ​യു​ക​യാ​ണ്. പ്ര​ത്യേ​കി​ച്ച് ഒ​രു വ​ർ​ഷ​ത്തി​ൽ ര​ണ്ട് ജ​ന​റ​ൽ​ബോ​ഡി ന​ട​ക്കു​ക എ​ന്ന് പ​റ​ഞ്ഞാ​ൽ ഭ​യ​ങ്ക​ര ചെ​ല​വാ​ണ്. ഇ​ന്ന് 298 അം​ഗ​ങ്ങ​ൾ വ​ന്ന് ഇ​വി​ടെ വോ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. അ​തി​ന് ന​മ്മു​ടെ മു​ഴു​വ​ൻ ടീം ​അം​ഗ​ങ്ങ​ളു​ടെ​യും പേ​രി​ൽ ഞാ​ൻ ന​ന്ദി പ​റ​യു​ന്നു.

ഇ​വി​ടെ വ​ന്നെ​ത്തി​ച്ചേ​ർ​ന്ന മാ​ധ്യ​മ സു​ഹൃ​ത്തു​ക്ക​ളോ​ട് ഞാ​ൻ ന​ന്ദി പ​റ​യു​ന്നു. ‘അ​മ്മ’ ഒ​രു സ്ത്രീ ​ആ​ക​ണം എ​ന്ന് നി​ങ്ങ​ളെ​ല്ലാ​വ​രും പ​റ​ഞ്ഞു, ഇ​താ ഈ ​നി​മി​ഷം ‘അ​മ്മ’ ഒ​രു സ്ത്രീ​യാ​യി​രി​ക്കു​ന്നു. ഇ​നി ന​മ്മു​ടെ അം​ഗ​ങ്ങ​ളെ പോ​ലെ ത​ന്നെ എ​ല്ലാ മാ​ധ്യ​മ സു​ഹൃ​ത്തു​ക്ക​ളും ഞ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ക, എ​ന്‍റെ ടീ​മി​നെ​യും സ​പ്പോ​ർ​ട്ട് ചെ​യ്യു​ക.

സി​നി​മ​യി​ൽ സ്ത്രീ​യോ പു​രു​ഷ​നോ എ​ന്ന വേ​ർ​തി​രി​വി​ല്ല എ​ന്നാ​ണ് ഞാ​ൻ മ​ന​സ്സി​ലാ​ക്കു​ന്ന​ത് സി​നി​മ​യി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ൾ മാ​ത്ര​മേ ഉ​ള്ളൂ. ഒ​രു ആ​ക്‌​ഷ​നും ക​ട്ടി​നും ഇ​ട​യി​ലു​ള്ള ജീ​വി​ത​മാ​ണ് സി​നി​മാ​താ​ര​ങ്ങ​ൾ ന​യി​ക്കു​ന്ന​ത്.

എ​ന്താ​യാ​ലും ഇ​ന്ന​ത്തെ വി​ജ​യം ന​മ്മ​ൾ നേ​ടി​യെ​ടു​ത്തി​രി​ക്കു​ന്നു എ​ല്ലാ​വ​ർ​ക്കും ഒ​രു​പാ​ട് ന​ന്ദി. ‘അ​മ്മ’​യി​ൽ നി​ന്നു രാ​ജി​വ​ച്ച​വ​രെ തി​രി​ച്ചെ​ത്തും. പി​ണ​ങ്ങി​പ്പോ​യ​വ​ർ തി​രി​ച്ചു​വ​ര​ണം, ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​രെ​യെ​ല്ലാം നേ​രി​ട്ടു വി​ളി​ക്കും. എ​ല്ലാ​വ​രെ​യും ഒ​ന്നി​ച്ചു​കൊ​ണ്ടു​പോ​കും.

ഒ​രു മേ​ശ​യു​ടെ അ​പ്പു​റ​ത്തും ഇ​പ്പു​റ​ത്തും ഇ​രു​ന്നു ച​ർ​ച്ച ചെ​യ്‌​താ​ൽ തീ​രു​ന്ന പ്ര​ശ്ന​ങ്ങ​ളെ അ​മ്മ​യി​ൽ ഉ​ള്ളൂ. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ​ല്ലാം ച​ർ​ച്ച ചെ​യ്തു പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ഇ​നി എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് പോ​കും.

അ​മ്മ​യി​ൽ ന​ട​ന്ന ഒ​രു കാ​ര്യ​വും നി​സാ​ര​മാ​യി എ​ടു​ക്കാ​ൻ പോ​കു​ന്നി​ല്ല. എ​ല്ലാം എ​ക്സി​ക്യൂ​ട്ടീ​വ് മീ​റ്റിം​ഗി​ൽ ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കും. എ​ന്‍റേ​താ​യ അ​ഭി​പ്രാ​യം ഒ​ന്നും ഇ​പ്പോ​ൾ പ​റ​യാ​ൻ ക​ഴി​യി​ല്ല. ഒ​റ്റ​യ്ക്ക് ഒ​രു തീ​രു​മാ​ന​വും ഞാ​ൻ എ​ടു​ക്കി​ല്ല. വ​ലി​യൊ​രു ദൗ​ത്യ​മാ​ണ് എ​ന്നെ ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഞാ​ൻ ഐ​സി​സി​യി​ൽ ഇ​രി​ക്കു​ന്ന സ​മ​യ​ത്ത് എ​ന്‍റെ മു​ന്നി​ൽ വി​ജ​യ് ബാ​ബു​വി​ന്‍റെ കേ​സ് മാ​ത്ര​മേ വ​ന്നി​ട്ടു​ള്ളൂ. കു​റ്റാ​രോ​പി​ത​രാ​യ ആ​ളു​ക​ൾ മ​ത്സ​രി​ക്കാ​നോ ഒ​രു സ്ഥാ​ന​ത്ത് ഇ​രി​ക്കാ​നോ പാ​ടി​ല്ല എ​ന്നാ​ണ് അ​ന്നും ഇ​ന്നും എ​ന്‍റെ അ​ഭി​പ്രാ​യം.

യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലും ഞാ​ൻ ഒ​രു ‘അ​മ്മ’​യാ​ണ്, ആ ​റോ​ൾ ന​ന്നാ​യി ചെ​യ്യു​ന്ന വൃ​ക്തി​യാ​ണ്. ഇ​നി എ​നി​ക്ക് 506 മ​ക്ക​ൾ കൂ​ടി ഉ​ണ്ട് എ​ന്നാ​ണ് ഞാ​ൻ ഇ​പ്പോ​ൾ ക​രു​തു​ന്ന​ത്. എ​നി​ക്കി​പ്പോ​ൾ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട്.

ന​മ്മു​ടെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി മോ​ഹ​ൻ​ലാ​ൽ , മ​മ്മൂ​ട്ടി, സു​രേ​ഷ് ഗോ​പി എ​ന്നി​വ​ർ ഇ​ല്ലെ​ങ്കി​ൽ ന​മു​ക്ക് ഒ​ന്നും ചെ​യ്യാ​ൻ പ​റ്റി​ല്ല. അ​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഞ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഞ​ങ്ങ​ൾ എ​ല്ലാം അ​വ​രെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യാ​ണ് ക​രു​തു​ന്ന​ത്. ന​മ്മു​ടെ ഗു​രു​ക്ക​ന്മാ​രു​ടെ അ​നു​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് ഞ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ പോ​കു​ന്ന​ത്.’’​ശ്വേ​ത​യു​ടെ വാ​ക്കു​ക​ൾ.

വി​വാ​ദ​ങ്ങ​ളും ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും സ​ജീ​വ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദേ​വ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ശ്വേ​ത വി​ജ​യം നേ​ടി​യ​ത്. ഇ​തോ​ടെ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റാ​കു​ന്ന ആ​ദ്യ വ​നി​ത​യാ​യി ശ്വേ​ത മേ​നോ​ൻ മാ​റി.

കു​ക്കു പ​ര​മേ​ശ്വ​ര​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ഉ​ണ്ണി ശി​വ​പാ​ൽ ട്ര​ഷ​റ​ർ ആ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജ​യ​ൻ ചേ​ർ​ത്ത​ല​യും ല​ക്ഷ്മി​പ്രി​യ​യു​മാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ.

233 വ​നി​താ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ സം​ഘ​ട​ന​യി​ലെ 507 അം​ഗ​ങ്ങ​ൾ​ക്കാ​ണ് വോ​ട്ട​വ​കാ​ശ​മു​ള്ള​ത്. ഇ​തി​ൽ 298 പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മോ​ഹ​ൻ​ലാ​ൽ, സു​രേ​ഷ് ഗോ​പി, ടൊ​വീ​നോ, ശ്വേ​ത തു​ട​ങ്ങി​യ​വ​രെ​ല്ലാം രാ​വി​ലെ ത​ന്നെ​യെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

ദേ​വ​നും ശ്വേ​ത മേ​നോ​നു​മാ​ണ് അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച​ത്. ര​വീ​ന്ദ്ര​ൻ, കു​ക്കു പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കും മ​ത്സ​രി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ജ​യ​ൻ ചേ​ർ​ത്ത​ല, ല​ക്ഷ്മി​പ്രി​യ, നാ​സ​ർ ല​ത്തീ​ഫ് എ​ന്നി​വ​രും ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് ഉ​ണ്ണി ശി​വ​പാ​ലും അ​നൂ​പ് ച​ന്ദ്ര​നു​മാ​ണ് മ​ത്സ​രി​ച്ച​ത്.

സ്ത്രീ​ക​ൾ​ക്ക് നാ​ല് സീ​റ്റ് സം​വ​ര​ണ​മു​ള്ള എ​ക്സി​ക്യൂ​ട്ടീ​വി​ൽ അ​ഞ്ജ​ലി നാ​യ​ർ, ആ​ഷ അ​ര​വി​ന്ദ്, നീ​ന കു​റു​പ്പ്, സ​ജി​ത ബേ​ട്ടി, സ​ര​യു മോ​ഹ​ൻ എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് അ​ൻ​സി​ബ ഹ​സ​ൻ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

Movies

ഇ​തൊ​ക്കെ ആ​ർ​ക്ക് വേ​ണ്ടി​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ണ്; കേ​ട്ടാ​ൽ അ​റ​യ്ക്കു​ന്ന വി​വ​ര​ങ്ങ​ൾ: ശ്വേ​ത​യെ പി​ന്തു​ണ​ച്ച് സീ​മ

ശ്വേ​ത മേ​നോ​നെ​തി​രാ​യ പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും അ​രി​യാ​ഹ​രം ക​ഴി​ക്കു​ന്ന ആ​ർ​ക്കും അ​തി​ന് പി​ന്നി​ലാ​രാ​ണെ​ന്ന് മ​ന​സി​ലാ​കു​മെ​ന്നും ന​ടി സീ​മ ജി. ​നാ​യ​ർ.

ഏ​തു നീ​തി​പീ​ഠം വ​രെ പോ​യാ​ലും ഇ​തി​ന്‍റെ പു​റ​കി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്ക് അ​ർ​ഹി​ക്കു​ന്ന ശി​ക്ഷ വാ​ങ്ങി​കൊ​ടു​ക്ക​ണ​മെ​ന്നും ആ​ർ​ക്കോ വേ​ണ്ടി തി​ള​ക്കു​ന്ന സാ​മ്പാ​റി​ലെ ക​ഷ്ണ​ങ്ങ​ൾ ആ​യി ശ്വേ​ത മേ​നോ​നും കു​ക്കു പ​ര​മേ​ശ്വ​ര​നും മാ​റ​രു​തെ​ന്നും സീ​മ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ന​മ​സ്കാ​രം, ഇ​ന്ന​ലെ വ​ള​രെ​യേ​റെ വി​ഷ​മം ഉ​ണ്ടാ​ക്കി​യ ഒ​രു പ്ര​ശ്‍​നം ആ​ണ് ആ​രു​ടെ​യോ സ്വാ​ർ​ഥ താ​ൽ​പ​ര്യം കൊ​ണ്ട് പൊ​ങ്ങി വ​ന്ന​ത്. എ​ന്തി​നു വേ​ണ്ടി, ആ​ർ​ക്കു​വേ​ണ്ടി എ​ന്ന് ചോ​ദി​ച്ചാ​ൽ വ്യ​ക്ത​മാ​യ ഉ​ത്ത​രം ത​ന്നെ​യു​ണ്ട്. അ​രി​യാ​ഹാ​രം ക​ഴി​ക്കു​ന്ന ആ​ർ​ക്കും അ​ത് മ​ന​സി​ലാ​കും. എ​ല്ലാം ത​ക​ർ​ത്തേ അ​ട​ങ്ങു എ​ന്ന പി​ടി​വാ​ശി​യാ​ണ് ചി​ല​ർ​ക്ക്. എ​ത്ര മോ​ശ​മാ​യാ​ണ് ആ ​കു​ട്ടി​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.

25 വ​ർ​ഷ​ത്തി​ന് മു​ന്നേ ‘ക​യം’ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ ഒ​രു​മി​ച്ചു കു​റെ ദി​വ​സ​ങ്ങ​ൾ, അ​ന്ന് തു​ട​ങ്ങി​യ സ്നേ​ഹം. എ​ന്നും ഫോ​ൺ ചെ​യ്തോ, ക​ണ്ടോ ഉ​ള്ള ബ​ന്ധം അ​ല്ല. ആ​ദ്യ​മാ​യി ക​ണ്ട അ​ന്നു​മു​ത​ൽ ഒ​രേ രീ​തി​യി​ൽ ഇ​ട​പെ​ടു​ന്ന ചു​രു​ക്കം ചി​ല​രി​ൽ ഒ​രാ​ൾ.

അ​വ​രെ കു​റി​ച്ച് എ​ത്ര വൃ​ത്തി​കെ​ട്ട രീ​തി​യി​ൽ ആ​ണ് എ​ഫ്ഐ​ആ​ർ ഇ​ട്ടി​രി​ക്കു​ന്ന​ത്. അ​വ​ർ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, അ​വ​ർ കു​ട്ടി​ക​ളെ വ​ഴി തെ​റ്റി​ക്കു​ന്ന വീ​ഡി​യോ​സ് ചെ​യ്യു​ന്നു. അ​യ്യോ കേ​ട്ടാ​ൽ അ​റ​യ്ക്കു​ന്ന വി​വ​ര​ങ്ങ​ൾ. ക​ളി​മ​ണ്ണോ, പാ​ലേ​രി മാ​ണി​ക്യ​മോ, ക​യ​മോ, കാ​മ​സൂ​ത്ര​യോ എ​ന്തും ആ​യി​ക്കോ​ട്ടെ. അ​തെ​ല്ലാം നി​യ​മ വി​ധേ​യം ആ​യി സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ റി​ലീ​സ് ചെ​യ്ത​വ.

ഇ​നി അ​ടു​ത്ത​ത് പോ​ൺ സൈ​റ്റി​ൽ വി​ഡി​യോ​സ് ഉ​ണ്ടെ​ന്ന്. ആ​ർ​ക്കും ആ​രു​ടെ വീ​ഡി​യോ​യും മോ​ർ​ഫ് ചെ​യ്തി​ടാ​മെ​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ, ബാ​ൻ ചെ​യ്ത സൈ​റ്റി​ൽ പോ​യി (മാ​ർ​ട്ടി​ൻ എ​ന്ന ആ​ൾ​ക്ക് മാ​ത്രം ഇ​ത് കാ​ണാം) ഇ​തൊ​ക്കെ ക​ണ്ടു എ​ന്ന് പ​റ​യു​മ്പോ​ൾ.

ഏ​തു പൂ​ട്ടും തു​റ​ക്കാ​വു​ന്ന ഒ​രു മ​ഹാ​നാ​ണോ ഇ​തെ​ന്ന് അ​ദ്ഭു​ത​പെ​ട്ടു​പോ​യി. ബാ​ൻ ചെ​യ്ത സാ​ധ​ന​ങ്ങ​ൾ തു​റ​ന്നു കൊ​ടു​ക്കാ​ൻ ക​ഴി​വു​ള്ള ആ​ൾ​ക്കാ​ർ ഇ​വി​ടെ ഉ​ള്ളി​ട​ത്തോ​ളം മാ​ർ​ട്ടി​ൻ വി​ഷ​മി​ക്ക​ണ്ട കാ​ര്യം ഇ​ല്ല​ല്ലോ. ‘അ​മ്മ’​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു മ​ത്സ​രി​ക്കു​ന്നു എ​ന്ന തെ​റ്റാ​ണു ശ്വേ​ത ചെ​യ്ത​ത്. കു​ക്കു പ​ര​മേ​ശ്വ​ര​നും ആ ​ഒ​രു തെ​റ്റാ​ണു ചെ​യ്‍​ത​ത്.

ഏ​തു നീ​തി​പീ​ഠം വ​രെ പോ​യാ​ലും അ​ർ​ഹി​ക്കു​ന്ന ശി​ക്ഷ ഇ​തി​ന്‍റെ പു​റ​കി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്ക് വാ​ങ്ങി​കൊ​ടു​ക്ക​ണം. ആ​ർ​ക്കോ വേ​ണ്ടി തി​ള​ക്കു​ന്ന സാ​മ്പാ​റി​ലെ ക​ഷ്ണ​ങ്ങ​ൾ ആ​യി ശ്വേ​ത​യും, കു​ക്കു​വും മാ​റ​രു​ത്. ഒ​രു സ്ഥാ​ന​ത്തി​ന് വേ​ണ്ടി എ​ന്ത് ചീ​ഞ്ഞ ക​ളി​യും ക​ളി​ക്കു​ന്ന​വ​ർ ക​ളി​ക്ക​ട്ടെ.

പ​ക്ഷേ നി​ങ്ങ​ൾ ജ​യി​ച്ചേ ആ​വ​ണം..​മ​റ്റൊ​ന്നും കൊ​ണ്ട​ല്ല അ​ത്ര​യും മ​ന​സ് വി​ഷ​മി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ആ​ണ് ഓ​രോ നാ​ളി​ലും പു​റ​ത്തു വ​രു​ന്ന​ത്.. ഇ​നി​യെ​ല്ലാം വ​രു​ന്നി​ട​ത്തു വ​ച്ച് കാ​ണാം ..ധൈ​ര്യ​മാ​യി മു​ന്നോ​ട്ടു പോ​കു​ക ..മു​ന്നോ​ട്ടു​പോ​യെ പ​റ്റൂ. സീ​മ ജി. ​നാ​യ​രു​ടെ വാ​ക്കു​ക​ൾ.

Movies

ഇ​ത് ഗൂ​ഢാ​ലോ​ച​ന ത​ന്നെ​യാ​ണ്, ശ്വേ​ത​യ്ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത് ജാ​മ്യ​മി​ല്ലാ വ​കു​പ്പ്; മാ​ലാ പാ​ർ​വ​തി

അ​ശ്ലീ​ല ചി​ത്ര​ത്തി​ലൂ​ടെ പ​ണം സ​മ്പാ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ശ്വേ​ത മേ​നോ​നെ​തി​രെ കേ​സെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ടി മാ​ലാ പാ​ർ​വ​​തി. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഗൂ​ഢാ​ലോ​ച​ന​ക​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​കേ​സെ​ന്നും ശ്വേ​ത​യ്ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത് ജാ​മ്യ​മി​ല്ലാ വ​കു​പ്പാ​ണെ​ന്നും മാ​ലാ പാ​ർ​വ​തി പ​റ​യു​ന്നു.

മാ​ലാ പാ​ർ​വ​തി​യു​ടെ കു​റി​പ്പ്

‘അ​മ്മ’ സം​ഘ​ട​ന​യ്ക്ക് വേ​ണ്ടി മോ​ഹ​ൻ​ലാ​ലും, മ​മ്മൂ​ക്ക​യും നേ​തൃ​ത്വം ന​ൽ​കി​യ​തി​ന്‍റെ ഫ​ല​മാ​യും, മ​റ്റ് താ​ര​ങ്ങ​ളു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​നാ​ലും ആ ​സം​ഘ​ട​ന​യ്ക്ക് ന​ല്ല ആ​സ്തി​യു​ണ്ട്. സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ കാ​ര്യ​ങ്ങ​ൾ​ക്കും, ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ത്തി​നും വേ​ണ്ടി പ​ണം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ഇ​പ്പോ​ൾ ലാ​ൽ സ​ർ മാ​റി​യ​തോ​ടെ, ഈ ​സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്തി​രി​ക്കാ​ൻ വ​ലി​യ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ചി​ല പ്ര​മു​ഖ​രു​ടെ ക​ണ​ക്ക് കൂ​ട്ട​ലു​ക​ൾ കൂ​ടെ തെ​റ്റി​യ​തോ​ടെ, ക​ലി അ​ട​ങ്ങാ​തെ ജ​യി​ക്കാ​ൻ എ​ന്തും ചെ​യ്യും എ​ന്ന രീ​തി​യി​ലാ​ണ് പ്ര​വൃ​ത്തി​ക​ൾ. ജ​യി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​ർ​ക്കെ​തി​രെ വ​ലി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ആ​ദ്യം കു​ക്കു പ​ര​മേ​ശ്വ​ര​നും, ഇ​പ്പോ​ൾ ശ്വേ​ത മേ​നോ​നും ആ​ക്ര​മ​ണം നേ​രി​ടു​ന്നു. ഇ​ത് ഒ​രു സം​ഘ​ട​നാ പ്ര​ശ്ന​മാ​യി കാ​ണാ​തെ, പൊ​തു സ​മൂ​ഹം കൂ​ടെ നി​ൽ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു. കാ​ര​ണം, ഈ ​അ​ധി​കാ​ര വ​ടം വ​ലി​യി​ൽ ബ​ലി​യാ​ടാ​കു​ന്ന​ത് ര​ണ്ട് സ്ത്രീ​ക​ളാ​ണ്. ശ്വേ​ത​യും കു​ക്കു​വും ഈ ​ഗൂ​ഢാ​ലോ​ച​ന​യ്ക്കെ​തി​രെ കേ​സ് കൊ​ടു​ക്ക​ണം.

ബാ​ലി​ശ​മാ​യ ഇ​ല​ക്‌​ഷ​ൻ വ​ടം വ​ലി​യ മാ​ത്ര​മാ​യാ​ണ് ഞാ​നി​ത് ആ​ദ്യം ക​ണ്ടി​രു​ന്ന​ത്. പ്ര​ബ​ല​രാ​യ ശ​ത്രു​ക്ക​ളു​ടെ ഉ​ദ്ദേ​ശ്യം അ​തി​ലു​മ​പ്പു​റ​മാ​ണ്. ശ്വേ​ത​യ്ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ കേ​സാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. വ​കു​പ്പു​ക​ള​ട​ക്കം കോ​ട​തി വി​ധി​യി​ലൂ​ടെ നേ​ടി​യ​താ​ണ്.

Latest News

Corehub Up